സൈ​ബ​ര്‍ ആ​ക്ര​മ​ണം: അ​ഭി​മു​ഖ​ത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്രം ക​ട്ട് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച് അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്നു; പ​രാ​തി ന​ല്‍​കി ബാ​ല​താ​രം ദേ​വ​ന​ന്ദ​യു​ടെ കു​ടും​ബം

കൊ​ച്ചി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ ബാ​ല​താ​രം ദേ​വ​ന​ന്ദ​യു​ടെ കു​ടും​ബം. ദേ​വ​ന​ന്ദ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്രം ക​ട്ട് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച് അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് ദേ​വ​ന​ന്ദ​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി. എ​റ​ണാ​കു​ളം സൈ​ബ​ര്‍ പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മ​ക​ള്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ സി​നി​മ​യു​ടെ പ്ര​മോ​ഷ​നാ​യി വീ​ട്ടി​ല്‍ വ​ച്ച് ഒ​രു ചാ​ന​ലി​ന് മാ​ത്ര​മാ​യി അ​ഭി​മു​ഖം ന​ല്‍​കി​യി​രു​ന്നു. ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്‌​സ് എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കു​റ​ച്ച് വ്യ​ക്തി​ക​ള്‍ ഈ ​അ​ഭി​മു​ഖ​ത്തി​ല്‍​നി​ന്ന് ഒ​രു ഭാ​ഗം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​വ​രു​ടെ സ്വ​ന്തം വീ​ഡി​യോ കൂ​ടി ചേ​ര്‍​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പി​താ​വി​ന്‍റെ പ​രാ​തി​യി​ലു​ള്ള​ത്.

ത​ങ്ങ​ളു​ടെ അ​നു​വാ​ദം ഇ​ല്ലാ​തെ ഇ​ന്‍റ​ര്‍​വ്യൂ എ​ടു​ത്ത്, മ​ക​ളെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ മ​നഃ​പൂ​ര്‍​വം അ​പ​മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​പ്രൊ​ഫൈ​ലി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്ത വീ​ഡി​യോ​ക​ള്‍ ഉ​ട​ന്‍ ഡി​ലീ​റ്റ് ചെ​യ്യി​ക്കു​ക​യും ഈ ​വ്യ​ക്തി​ക​ളു​ടെ പേ​രി​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment