ന​വോ​ത്ഥാ​നം ച​വ​ന​പ്രാ​ശ​മ​ല്ല; സ​ർ​ക്കാ​രിന്‍റെ ന​വോ​ത്ഥാ​ന പ​രി​പാ​ടി​ക​ളെ വി​മ​ർ​ശി​ച്ച ശ്രീ​നി​വാ​സ​ന് മ​റു​പ​ടി​യു​മാ​യി ക​മ​ൽ


ക​ള​മ​ശേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച ന​വോ​ത്ഥാ​ന പ​രി​പാ​ടി​ക​ളെ വി​മ​ർ​ശി​ച്ച ന​ട​ൻ ശ്രീ​നി​വാ​സ​ന് മ​റു​പ​ടി​യു​മാ​യി സു​ഹൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ൽ. ന​വോ​ത്ഥാ​നം എ​ന്ന​ത് ച​വ​ന​പ്രാ​ശ​മ​ല്ലെ​ന്ന് ഇ​വ​ര്‍ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും ക​മ​ല്‍ പ​റ​ഞ്ഞു.

ക​ള​മ​ശേ​രി​യി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഉ​ട​ന​ടി ഫ​ലം കാ​ണു​ന്ന​ത​ല്ല സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​ണ് ച​വ​ന​പ്രാ​ശ പ്ര​യോ​ഗം ക​മ​ൽ ന​ട​ത്തി​യ​ത്.

ചി​ല സി​നി​മാ സു​ഹൃ​ത്തു​ക്ക​ള്‍ അ​രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നെ​യും സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍ വി​മ​ര്‍​ശി​ച്ചു. കി​ഴ​ക്ക​മ്പ​ല​ത്തെ ട്വ​ന്‍റി -20 രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തെ ന​ട​ൻ ശ്രീ​നി​വാ​സ​ൻ ,സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് എ​ന്നി​വ​ർ പി​ന്തു​ണ​ച്ച​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക​മ​ൽ.

Related posts

Leave a Comment