എന്റെ മാതാപിതാക്കൾ വേർപിരിയാൻ കാരണം രാധികാന്റിയല്ല. എങ്ങനെയാണ് നിനക്കവരോട് സ്നേഹം കാണിക്കാൻ പറ്റുന്നതെന്ന് പലരും ചോദിക്കും. പക്ഷേ, അവരല്ല ബന്ധം തകരാൻ കാരണം. അമ്മയും അച്ഛനും ഒത്തുപോയില്ല.
രാധികാന്റി വരുമ്പോഴേ അച്ഛൻ പ്രശ്നത്തിലാണ്. ആദ്യം ഞാനും രാധികാന്റിയും സ്വരചേർച്ചയിൽ ആയിരുന്നില്ല. കാരണം, എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞതിന് ഞാനവരെ കുറ്റപ്പെടുത്തി. വളർന്നപ്പോൾ എല്ലാവർക്കും അവരവരുടെ ചോയ്സ് ഉണ്ടെന്ന് ഞാൻ മനസിലാക്കി. എന്റെ അമ്മയും രാധി കാന്റിയും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്.
അവർ മനക്കരുത്തുള്ളവരാണ്. ജീവിതത്തിലെ പ്രശ്നങ്ങളോട് അവർ പൊരുതി. ഞാൻ ശക്തയാകാൻ കാരണം എന്റെ അമ്മയാണ്. അമ്മയുമായി പിരിഞ്ഞതുകൊണ്ട് അച്ഛനോടു ദേഷ്യം തോന്നി. രണ്ടാം വിവാഹം ചെയ്തപ്പോൾ വീണ്ടും ദേഷ്യം തോന്നി.
പിന്നീട് അത് മാറി. ചില സമയത്ത് രണ്ട് പേർ തമ്മിലുള്ള ബന്ധം മുന്നോട്ടു പോകില്ലെന്ന് മുതിർന്നപ്പോൾ ഞാൻ മനസിലാക്കി. പിരിഞ്ഞപ്പോൾ അവർ സന്തുഷ്ടരായി. അതുകൊണ്ട് അവർ നല്ല മാതാപിതാക്കളുമായെന്നു കരുതുന്നു. -വരലക്ഷ്മി
