കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ളു​ടെ  സ്ഥാ​പ​ന​ത്തി​ലെ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ്: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ള്‍ ദി​യ​യു​ടെ സ്ഥാ​പ​ന​ത്തി​ലെ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. മ്യൂ​സി​യം പോ​ലീ​സി​ല്‍ നി​ന്നു കേ​സ് ഫ​യ​ലു​ക​ള്‍ ഇ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഏ​റ്റു​വാ​ങ്ങും.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷേ​ഖ് ദ​ര്‍​ബേ​ഷ് സാ​ഹി​ബി​ന് ന​ല്‍​കി​യ ശി​പാ​ര്‍​ശ പ​രി​ഗ​ണി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ദി​യ​യു​ടെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു ജീ​വ​ന​ക്കാ​രി​ക​ളാ​യ മൂ​ന്നു പേ​ര്‍ ചേ​ര്‍​ന്ന് 69 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത പ​രാ​തി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം.

മ്യൂ​സി​യം പോ​ലീ​സ് ജീ​വ​ന​ക്കാ​രി​ക​ളു​ടെ ബാ​ങ്ക് സ്റ്റേ​റ്റ്‌​മെ​ന്‍റു​ക​ള്‍ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 66 ല​ക്ഷം രൂ​പ​യോ​ളം ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​തു​ക ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്ത​താ​യും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment