യാത്രക്കാരുടെ വർധന; പ​ര​ശു​റാമിൽ ര​ണ്ട് കോ​ച്ചു​ക​ള്‍​കൂ​ടി പ​രി​ഗ​ണ​ന​യി​ല്‍

കോ​ഴി​ക്കോ​ട്: മംഗളൂരു-നാ​ഗ​ര്‍​കോ​വി​ല്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ​ര​ശു​റാം എ​ക്‌​സ്പ്ര​സി​ല്‍ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു പ​രി​ഗ​ണി​ച്ച് ര​ണ്ട് അ​ഡീ​ഷ​ണ​ല്‍ കോ​ച്ചു​ക​ള്‍ കൂ​ടി ചേ​ര്‍​ക്കു​ന്ന കാ​ര്യം റെ​യി​ല്‍​വേ പ​രി​ഗ​ണി​ക്കു​ന്നു.

അ​സാ​ധാ​ര​ണ​മാ​യ തി​ക്കും തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ക​യും യാ​ത്ര​ക്കാ​ര്‍ തി​ര​ക്കു​സ​ഹി​ക്കാ​നാ​വാ​തെ കു​ഴ​ഞ്ഞു​വീ​ഴു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു പു​തി​യ കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. യാ​ത്രാദു​രി​തം മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യും ചെ​യ്യു​ന്ന​ത് പു​ന​രാ​ലോ​ച​ന​യ്ക്ക് റെ​യി​ല്‍​വേ​യെ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്.

നി​ല​വി​ല്‍ 22 കോ​ച്ചു​ക​ളു​മാ​യാ​ണ് പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. പു​തു​താ​യി കോ​ച്ചു​ക​ള്‍ കൂ​ട്ടിച്ചേ​ര്‍​ത്താ​ല്‍ അ​വ​സാ​ന​ത്തെ സ്‌​റ്റോ​പ്പാ​യ നാ​ഗ​ര്‍​കോ​വി​ലി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

അ​വി​ടെ പ്ലാ​റ്റ​ഫോം നീ​ട്ടി നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​ണ്. ര​ണ്ടു​മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​വു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. അ​തു ക​ഴി​ഞ്ഞാ​ല്‍ കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​കാ​ര്യ​മാ​ണ് റെ​യി​ല്‍​വേ പ​രി​ഗ​ണി​ക്കു​ന്നത്.

മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ര്‍ ട്രെ​യി​ന്‍​യാ​ത്ര​യ്ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​ന​ഭ​വി​ക്കു​ന്ന​ത്. തി​ര​ക്കു​ള്ള സ​മ​യ​ത്ത് ട്രെ​യി​നു​ക​ള്‍ വ​ള​രെ കു​റ​വാ​ണ്. അ​തി​നു​പു​റ​മേ വ​ന്ദേ​ഭാ​ര​തി​നു​വേ​ണ്ടി പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ ഏ​റെ​നേ​രം പി​ടി​ച്ചി​ടു​ക​യും ചെ​യ്യു​ന്നു.

മം​ഗ​ലാ​പു​ര​ത്തു​നി​ന്നു രാ​വി​ലെ 8.40ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തു​ന്ന പ​ര​ശു​റാ​മി​ല്‍ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കാ​ലു​കു​ത്താ​ന്‍ ഇ​ട​മി​ല്ലാ​ത്ത വി​ധ​ത്തി​ല്‍ യാ​ത്ര​ക്കാ​രാ​ണ് ഇ​തി​ല്‍. തി​ര​ക്കു​സ​ഹി​ക്കാ​ന്‍ പ​റ്റാ​തെ വ​നി​താ യാ​ത്ര​ക്കാ​ര്‍ കു​ഴ​ഞ്ഞു​വീ​ഴു​ന്ന സം​ഭ​വ​ങ്ങ​ളും ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. റോ​ഡ് പ​ണി ന​ട​ക്കു​ന്ന​തി​ന​ല്‍ ക​ണ്ണ​ര്‍ ഭാ​ഗ​ത്തു​ള്ള യാ​ത്ര​ക്കാ​ര്‍ ബ​സു​ക​ളെ കൈ​യൊ​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഓ​ഫീ​സു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം എ​ത്തേ​ണ്ട​വ​ര്‍ ട്രെ​യി​നു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് പ​ര​ശു​റാ​മി​ല്‍ തി​ര​ക്കു കൂ​ടി​യ​ത്.

പ​ല​ത​വ​ണ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം​വേ​ണ​മെ​ന്നു യാ​ത്ര​ക്കാ​രും പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ആ​വ​ശ്യ​പ്പെ​ട്ടെങ്കി​ലും മു​ഖം​തി​രി​ഞ്ഞു​നി​ല്‍​ക്കു​ന്ന നി​ല​പാ​ടാ​ണ് റെ​യി​യിൽവേ എടുത്തിരു ന്നത്.

Related posts

Leave a Comment