ലക്നോ: വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന ഡിജെ സംഗീത്തതിന്റെ അമിത ശബ്ദം കേട്ട് 140 കോഴികൾ ചത്തു.
ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ പ്രദേശവാസിയായ ബബ്ബൻ വിശ്വകർമയുടെ മകളുടെ വിവാഹഘോഷയാത്ര കടന്നുപോയപ്പോഴായിരുന്നു സംഭവം. ഫാം ഉടമ സാബിർ അലി നൽകിയ പരാതിയിൽ ഡിജെ ഓപ്പറേറ്റർ കവി യാദവിനെതിരെ പോലീസ് കേസെടുത്തു.
ഡിജെയിൽ നിന്നുള്ള അസഹനീയമായ ശബ്ദം കോഴികൾക്കിടയിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കിയെന്ന് സാബീർ പറഞ്ഞു. ശബ്ദം താങ്ങാനാവാതെ 140 കോഴികൾ ചത്ത് വീഴുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.
നിശ്ചിത പരിധിയിൽ കൂടുതൽ ശബ്ദം ഡിജെ സിസ്റ്റത്തിൽ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, സംഭവത്തിൽ കവിയോ ബബ്ബന്റെ കുടുംബവോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
