ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​ക്കു​റി​ച്ച് ബി​ജെ​പി നേ​താ​വി​നോ​ട് ചോ​ദി​ച്ചു; ഒാ​ട്ടോ ഡ്രൈ​വ​റെ ച​വി​ട്ടി​ക്കൂ​ട്ടി

ചെ​ന്നൈ: ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​നോ​ട് ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന​തി​നെ​കു​റി​ച്ച് ചോ​ദ്യ​മു​ന്ന​യി​ച്ച വ​യോ​ധി​ക​നാ​യ ഒ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ ബി​ജെ​പി നേ​താ​വ് മ​ർ​ദി​ച്ചു.

ചെ​ന്നൈ​യി​ൽ ത​മി​ഴി​സൈ മാ​ധ്യ​മ​ങ്ങ​ളെ കാ​ണ​വെ പി​ന്നി​ൽ​നി​ന്നു ചോ​ദ്യ​മു​ന്ന​യി​ച്ച റി​ക്ഷാ ഡ്രൈ​വ​റെ സ​മീ​പം നി​ന്നി​രു​ന്ന മ​റ്റൊ​രു ബി​ജെ​പി നേ​താ​വ് മ​ർ​ദി​ക്കു​ന്ന​തി​ൻ​റെ ദൃ​ശ്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്തു. ഒ​രു നി​മി​ഷം അ​മ്മാ, കേ​ന്ദ്രം ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്നാ​ണ് റി​ക്ഷാ ഡ്രൈ​വ​ർ പ​റ​ഞ്ഞ​ത്.

ഇ​തു​കേ​ട്ടെ​ങ്കി​ലും ത​മി​ഴി​സൈ ചി​രി​ച്ചു. എ​ന്നാ​ൽ സ​മീ​പം നി​ന്നി​രു​ന്ന ബി​ജെ​പി നേ​താ​വ് ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ക​തി​ർ എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​ണ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച​തി​ലു​ള്ള ത​ൻ​റെ ആ​ശ​ങ്ക അ​റി​യി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ന്പ് ദി​വ​സം 500 രൂ​പ ല​ഭി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ൾ 350 രൂ​പ​യാ​യി കു​റ​ഞ്ഞെ​ന്നും ക​തി​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

എ​ന്നാ​ൽ ഓ​ട്ടോ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നു തെ​റ്റി​ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ പി​ന്നി​ലേ​ക്കു ത​ള്ളി​മാ​റ്റി​യ​തെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ച്ചു.

Related posts