റെയ്‌സ പറയുന്നത് പച്ചക്കള്ളമെന്ന് ഡോക്ടര്‍ ! നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി;നടി വെട്ടിലായോ ?

തന്നെ അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്ന നടി റെയ്‌സ വില്‍സണിന്റെ ആരോപണത്തിനെതിരേ ക്ലിനിക് ഉടമ ഡോക്ടര്‍ ഭൈരവി സെന്തില്‍ രംഗത്ത്.

റൈസ ഈ ചികിത്സയ്ക്ക് വിധേയയാവുന്നത് ഇതാദ്യമായല്ലെന്നും ഒരാളുടെ സമ്മതം കൂടാതെ യാതൊരു ചികിത്സയ്ക്കും വിധേയയാക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറയുന്നു.

ക്ലിനികിന്റെ ഔദ്യോഗിക പേജിലൂടെയാണ് വിവാദത്തോട് പ്രതികരിച്ചത്. തന്റെ സമ്മതപ്രകാരമല്ലാതെ നടത്തിയ ചികിത്സ പിഴച്ചുവെന്നും ഡോക്ടറെ വിളിച്ചപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞ്് റെയ്‌സ വില്‍സണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു.

സംഭവത്തെക്കുറിച്ച് ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ…മുഖത്ത് കാണുന്ന ആ പാടുകളും തടിപ്പും ഗൗരവകരമല്ല. മുഖത്ത് യാതൊരു പ്രശ്നവും സംഭവിക്കാതെ അത് ഉടന്‍ തന്നെ മാറും.

എന്നെയും എന്റെ ക്ലിനിക്കിനെയും വിവാദത്തില്‍ വലിച്ചിഴച്ച് എനിക്ക് മാനനഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. മാനസികമായും എനിക്ക് ഇതെ തുടര്‍ന്ന് പ്രശ്നങ്ങളുണ്ടായി.

അതുകൊണ്ടു തന്നെ നടിക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. നടിയുടെ ഭാഗത്ത് നിന്ന് മാപ്പും നഷ്ടപരിഹാര തുകയും ആവശ്യപ്പെടും. ഡോക്ടര്‍ വ്യക്തമാക്കി.

Related posts

Leave a Comment