രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നിടെ ഡോ​ക്ടർ ത​ല​ചു​റ്റി വീ​ണു; അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിക്ക് ശേഷം വാർഡിലെ പരിശോധനയ്ക്കിടെയാണ് ഡോക്ടർ വീണത്

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നിടെ ഡോ​ക്റ്റ​ർ ത​ല​ചു​റ്റി വീ​ണു. മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ ദി​വ്യ​യാ​ണ് വാ​ർ​ഡി​ൽ ത​ല​ചു​റ്റി വീ​ണ​ത്.

ഇ​ന്ന​ലെ രാ​ത്രി 7.45 ഓ​ടെ മെ​ഡി​സി​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്ന് വാ​ർ​ഡി​ൽ എ​ത്തി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നിടെ ഡോ. ​ദി​വ്യ ത​ല​ചു​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​ർ ദി​വ്യ​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു.

രാ​വി​ലെ ഒ​ന്പ​തോ​ടെ മെ​ഡി​സി​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ത​ന്‍റെ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ദി​വ്യ നി​ര​വ​ധി രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് രാ​ത്രി 7.30 ഓ​ടെ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ പ​രി​ശോ​ധി​യ്ക്കാ​ൻ എ​ത്തി​യ​ത്.

Related posts

Leave a Comment