ഫഹദ് ഫാസിലിന്റെ ആദ്യ നായികയെ മറന്നു പോയോ ? നികിത തുക്രാലിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാളാണ് ഫഹദ് ഫാസില്‍. പിതാവ് ഫാസില്‍ ഒരുക്കിയ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയായിരുന്നു ഫഹദ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നായികയായ സുഷമ ബാബുനാഥിനെ അവതരിപ്പിച്ചത് നികിത തുക്രാല്‍ ആണ്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ സിനിമകളിലൂടെയാണ് നികിത ഏറെ ശ്രദ്ധ നേടിയത്. 2002ല്‍ ഹായ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നികിത ചലച്ചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച താരം വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരം എവിടെയാണെന്ന് കണ്ടെത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിര്‍മ്മാതാവ് ഡി. രാമനായിഡുവാണ് നികിതക്ക് അഭിനയിക്കാന്‍ ആദ്യമായി അവസരം നല്‍കുന്നത്. പിന്നീട് രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചലച്ചിത്രത്തില്‍ നികിത അഭിനയിച്ചു. ബസ് കണ്ടക്ടര്‍, കനല്‍ തുടങ്ങിയ സിനിമകളിലാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം താരം അഭിനയിച്ചത്. മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് നികിത ജനിച്ചത്.

2017-ല്‍ ആയിരുന്നു വിവാഹം. ഗഗന്‍ദീപ് സിംഗ് മാഗോയാണ് ഭര്‍ത്താവ്. ഏക മകള്‍ ജാസ്മിര നികിത മാഗോയാണ്. 2018-ല്‍ രാജസിംഹ എന്ന കന്നഡ സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. 2011 സെപ്റ്റംബറില്‍ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ) നികിതക്ക് 3 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. നടന്‍ ദര്‍ശനുമായി നികിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയിലായിരുന്നു നടപടി. എന്നാല്‍ ഈ ആരോപണത്തെ നികിത എതിര്‍ക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിഗ് ബോസ് കന്നഡയിലും താരം ഏറെ ശ്രദ്ധ നേടിയിരുന്നു.എന്തായാലും നികിതയെ കണ്ടെത്തിയ സന്തോഷത്തിലാണ് ആരാധകര്‍.

Related posts

Leave a Comment