ഇ​വി​ടെ കോ​വി​ഡ് വ​രി​ല്ല..! തൃശൂർ സിപിഎം സമ്മേളനത്തിൽ പങ്കെടുത്ത് 175 പ്രതിനിധികൾ; ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേക്ക് എത്തിനോക്കാൻ പോലും വരാതെ പോ​ലീ​സ് 


തൃ​ശൂ​ർ: എ​ല്ലാ​യി​ട​ത്തും വ​ൻ പ​രി​ശോ​ധ​ന​യും കേ​സെ​ടു​ക്ക​ലും വി​ര​ട്ട​ലു​മൊ​ക്കെ ന​ട​ക്കു​ന്പോ​ൾ സി​പി​എം സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു പോ​ലീ​സ് എ​ത്തിനോ​ക്കി​യ​തു പോ​ലു​മി​ല്ല.

ഇ​വി​ടെ എ​ല്ലാം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണു ന​ട​ത്തു​ന്ന​തെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

175 പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും മ​റ്റു സ​ഹാ​യി​ക​ളു​മ​ട​ക്കം 250ൽ ​അ​ധി​കം പേ​രാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഇ​ട​യ്ക്കി​ടെ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണു സ​മ്മേ​ള നം ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു എം.​എ. ബേ​ബി​യു​ടെ പ്ര​തി​ക​ര​ണം.എ​ന്നാ​ൽ, അ​ന്പ​തി​ല​ധി​കം പേ​ർ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ക​ള​ക്ട​റു​ടെ നി​ർ​ദേശം.

ഈ ​നി​ർ​ദേശം സ​മ്മേ​ള​നം ക​ഴി​ഞ്ഞ​യു​ട​ൻ ന​ട​പ്പാ​ക്കാ​നാ​ണെ​ന്നു മാ​ത്രം. തൃ​ശൂ​ർ ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തിരൂ​ക്ഷ​മാ​ണ്.

Related posts

Leave a Comment