തൊട്ടുകൂട്ടിയ തൊടുപുഴക്കാർ ഞെട്ടി..! തൊ​ടു​പു​ഴ​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ ബീ​ഫീന് പകരം പട്ടിയിറച്ചി; പടം സഹിതമുള്ള സന്ദേശം കണ്ട് നാട്ടുകാർ ഞെട്ടി; സത്യം തിരക്കിയുള്ള ഫോൺ വിളിയിൽ പൊറുതിമുട്ടി പോലീസുകാരും

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ ബീ​ഫും മ​ട്ട​ണു​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ നാ​യ​യെ ക​ശാ​പ്പു ചെ​യ്തെ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ​ത്.

ബീ​ഫും മ​ട്ട​നും വാ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക. തൊ​ടു​പു​ഴ​യി​ൽ ഹോ​ട്ട​ലി​ൽ വി​ൽ​പ​ന ന​ട​ത്താ​ൻ പ​ട്ടി​യെ ക​ശാ​പ്പു ചെ​യ്ത ര​ണ്ടു യു​വാ​ക്ക​ളെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു എ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. നാ​യ​യു​ടെ തൊ​ലി​യു​രി​ഞ്ഞു ക​ശാ​പ്പു ചെ​യ്ത ചി​ത്രം സ​ഹി​ത​മാ​ണ് വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​മാ​യും മ​റ്റു സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​റ​വു​ശാ​ല​ക​ളി​ൽ നി​ന്നും മ​റ്റും ഇ​റ​ച്ചി വാ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ മ​ടി​ക്കു​ന്നു. എ​ന്നാ​ൽ പ്ര​ചാ​ര​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സ​ന്ദേ​ശം ക​ണ്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് സം​ശ​യ​ദൂരീ​ക​ര​ണ​ത്തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ക്കു​ന്ന​തെ​ന്ന് തൊ​ടു​പു​ഴ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ വി.​സി വി​ഷ്ണു കു​മാ​ർ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

വ്യാ​ജ പ്ര​ചാ​ര​ണ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​സ്ഐ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റു സ്ഥ​ല​പ്പേ​രു​ക​ൾ ഉ​പ​യോ​ഗി​ച്ചും സ​മാ​ന വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്താ​യാ​ലും അ​റ​വു​ശാ​ല ന​ട​ത്തി​പ്പു​കാ​ർ​ക്ക് ഈ ​വ്യാ​ജ വാ​ർ​ത്ത ക്ഷീ​ണം ചെ​യ്തി​ട്ടു​ണ്ട്.

Related posts