കൊ​ട​ക​ര കു​ഴൽപ്പ​ണക്കേ​സ്; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന​ക​ത്തും ഒ​റ്റു​കാർ; റെയ്ഡ് വിവരം ചോർത്തിയ പോലീസുകാർക്കെതിരേ നടപടി 


സ്വ​ന്തം ലേ​ഖ​ക​ന്‍
തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴൽപ്പ​ണക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന​ക​ത്തും ഒ​റ്റു​കാ​രെ​ന്ന് സൂ​ച​ന.

അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ണൂ​രി​ലേ​ക്ക് റെ​യ്ഡി​ന് പോ​കു​ന്ന വി​വ​രം പ്ര​തി​ക​ള്‍​ക്ക് ചോ​ര്‍​ത്തി​ക്കൊ​ടു​ത്തു​വെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സാ​ധ്യ​ത​യേ​റി.

ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചുവ​രി​ക​യാ​ണ്.സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ കോ​ള്‍ ഡീ​റ്റെ​യി​ല്‍​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

 പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കോ​ഴി​ക്കോ​ട്ടേ​ക്കും ക​ണ്ണൂ​രി​ലേ​ക്കും റെ​യ്ഡി​ന് പോ​കു​ന്ന വി​വ​രം ആ ​ജി​ല്ല​ക​ളി​ലെ പോ​ലീ​സു​കാ​രെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ര​ണ്ടുപേ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന.

ര​ണ്ടു ജി​ല്ല​ക​ളി​ലും ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​നോ ആ​രെ​യും പി​ടി​കൂ​ടാ​നോ സാ​ധി​ച്ചി​ല്ല. വ​ള​രെ ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ റെ​യ്ഡാ​യി​ട്ടു പോ​ലും പ്ര​തി​ക​ള്‍ സ​മ​ര്‍​ഥമാ​യി ര​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് റെ​യ്ഡ് വി​വ​രം ചോ​ര്‍​ന്നെ​ന്ന സം​ശ​യ​മു​ണ​ര്‍​ന്ന​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​റ്റ് മ​ന​സി​ലാ​യ​ത്. ഇ​തി​നു മു​ന്പും ഇ​ത്ത​ര​ത്തി​ല്‍ ഒ​റ്റു ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘ​ത്തി​ല്‍ നി​ന്നും മാ​റ്റി ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.  അ​തേ​സ​മ​യം റെ​യ്ഡി​ന് തൃ​ശൂ​രി​ല്‍ നി​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം എ​ത്തു​ന്നു​വെ​ന്ന വി​വ​ര​മ​റി​ഞ്ഞ ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രാ​ണോ റെ​യ്ഡ് വി​വ​രം പ്ര​തി​ക​ള്‍​ക്ക് ചോ​ര്‍​ത്തി​യ​തെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment