പൂമ്പാറ്റകളുമായി കളിയിലേര്‍പ്പെട്ട് നായ ! മനോഹരമായ വീഡിയോ വൈറലാകുന്നു…

വളര്‍ത്തു മൃഗങ്ങളുടെ കുസൃതിത്തരങ്ങളുടെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇവരുടെ പ്രവൃത്തികള്‍ പലപ്പോഴും അദ്ഭുതാവഹവുമാണ്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബ്യൂട്ടന്‍ ജെബീഡന്‍ എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനകം ലക്ഷക്കണക്കിനാളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഒരു നായയ്ക്ക് ചുറ്റും രണ്ട് ചിത്രശലഭങ്ങള്‍ പറക്കുമ്പോള്‍ എല്ലാ മതിമറന്ന് നായ അവര്‍ക്കൊപ്പം കളിക്കുന്നതാണ് വീഡിയോയിലുള്ളത്.

നായയുടെ മൂക്കിന്‍ തുമ്പത്ത് ചിത്രശലഭം ഇരിക്കുമ്പോഴും നായ അത് ആസ്വദിക്കുന്നു. വായിലുണ്ടായിരുന്ന ടെന്നീസ് ബോള്‍ അതിനിടെ നിലത്തുവീണുപോകുന്നതും വീഡിയയോയില്‍ കാണാം.

https://twitter.com/buitengebieden_/status/1433494454841774089?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1433494454841774089%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2021%2Fsep%2F04%2Fdog-gets-mesmerized-by-butterflies-around-him-clip-gets-1-million-views-129941.html

Related posts

Leave a Comment