ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മൈക്ക് തട്ടിയെടുത്ത് ‘പട്ടിയുടെ ഷോ’ ! വീഡിയോ വൈറലാകുന്നു…

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പല മാധ്യമപ്രവര്‍ത്തകരും വീട്ടിലിരുന്നാണ് ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി രസകരമായ വീഡിയോകളും പുറത്തു വന്നിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുള്ളത്. അത്തരത്തിലൊരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റഷ്യയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ലൈവ് ചെയ്യുന്നതിനിടെ താരമായത് ഒരു നായയാണ്. ലൈവിലേക്ക് ഒരു കൂസലുമില്ലാതെ കയറിയ നായ ചാനല്‍ മൈക്കുമെടുത്ത് സ്ഥലം വിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തന്നെ പുറത്തുവിട്ടതോടെ വീഡിയോ വൈറലാവുകയും ചെയ്തു. റഷ്യന്‍ വാര്‍ത്താ ചാനലായ മിര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ നടേസ്ഡ സെറസ്‌കിനയുടെ മൈക്കാണ് നായ തട്ടിയെടുത്ത് ഓടിയത്. സംഭവം ലൈവായി സ്‌ക്രീനില്‍ കണ്ട വാര്‍ത്താ അവതാരകയും ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി. മൈക്ക് കിട്ടാനായി നായയുടെ പിന്നാലെ ഓടിയ റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങളും കാമറാമാന്‍…

Read More

അപരാധം എന്തു ചെയ്തു ഞാന്‍ ! വളര്‍ത്തുനായയെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്‌കൂട്ടറിനു പിന്നില്‍ക്കെട്ടി റോഡിലൂടെ വലിച്ചിഴച്ച് യുവാവിന്റെ ക്രൂരത…

വളര്‍ത്തു മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരതകള്‍ക്ക് അവസാനമില്ല. ഉപേക്ഷിക്കുന്നതിനു മുമ്പ് വളര്‍ത്തുനായയെ നിഷ്ഠൂരമായി മര്‍ദ്ദിക്കുകയും ഇരുചക്രവാഹനത്തിന് പിന്നില്‍ കെട്ടി അരക്കിലോമീറ്ററോളം റോഡില്‍ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇജാസ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വഡോദരയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് നായയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പല്ലുകള്‍ കൊഴിയുകയും തലക്കും കാലിനും കൈയിനും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷെയ്ക്ക് നായയെ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ചെന്നും റോഡില്‍ കൂടി വാഹനത്തിന് പിന്നില്‍ക്കെട്ടി വലിച്ചഴച്ചെന്നും ദൃക്സാക്ഷി മൊഴി നല്‍കി. സമീപകാലത്തായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് മൃഗസ്‌നേഹികള്‍ക്കാകെ ആശങ്ക പകരുകയാണ്.

Read More

തെരുവുനായയെ മാരകമായി പരിക്കേല്‍പ്പിച്ച ശേഷം കയറുകൊണ്ട് കെട്ടി റോഡിലൂടെ വലിച്ചു ! മിണ്ടാപ്രാണിയോട് ക്രൂരത ചെയ്തയാള്‍ക്കെതിരേ കേസ്…

മനുഷ്യനോട് എറ്റവും സ്‌നേഹവും നന്ദിയും കാണിക്കുന്ന ജീവിയാണ് നായ. എങ്കില്‍ പോലും പല മനുഷ്യരും ഈ മിണ്ടാപ്രാണികളോട് വലിയ ക്രൂരതകളാണ് കാണിക്കുന്നത്. തെരുവു നായയെ അടിച്ചു പരിക്കേല്‍പിച്ച ശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവമാണ് ഇപ്പോള്‍ മനുഷ്യ മനസാക്ഷിയെത്തന്നെ ഞെട്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ കട്ടപ്പന കൈരളി ജംഗ്ഷന്‍ മാണ്ടിയില്‍ ഷാബുവിന് (51) എതിരെ പൊലീസ് കേസെടുത്തു. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം നാട്ടുകാരനായ സിദ്ധാര്‍ഥ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിദ്ധാര്‍ഥ് അടക്കമുള്ള ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കൈരളി ജംഗ്ഷന്‍ മേഖലയില്‍ നായ ആക്രമിക്കാന്‍ എത്തിയപ്പോള്‍ പ്രതിരോധിച്ച ശേഷം കുരുക്കിട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്നെന്ന് ഷാബു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സാരമായി പരുക്കേറ്റ നായയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച ശേഷം മരുന്നുകള്‍ നല്‍കി. പരാതിക്കാരായ…

Read More

പോലീസ് നായ വരുന്നെന്നറിഞ്ഞതോടെ ‘മോഷണം പോയ ലക്ഷങ്ങള്‍’ താനെ തിരികെയെത്തി ! അടിമാലിയില്‍ നടന്ന സംഭവം ഇങ്ങനെ…

വീട്ടില്‍ നിന്ന് നാലുലക്ഷത്തി അഞ്ഞൂറ് രൂപ മോഷണം പോയെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കള്ളനെ പിടിക്കാന്‍ പോലീസ് നായ എത്തുമെന്നറിഞ്ഞതോടെ പണം കിട്ടിയെന്നും പരാതി പിന്‍വലിക്കണമെന്നുമായി പരാതിക്കാരന്‍. എന്നാല്‍, പോലീസിനെ ചുറ്റിച്ചവര്‍ക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് സി.ഐ: അനില്‍ ജോര്‍ജ് അറിയിച്ചു. നാലുദിവസം മുമ്പാണ് നാല്‍പ്പത്തിയൊമ്പതുകാരനായ വ്യാപാരി പണം മോഷണം പോയെന്ന് അടിമാലി പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. മുറിയിലെ അലമാരിയില്‍ ആറു ലക്ഷം രൂപ സൂക്ഷിച്ചിരുന്നെന്നും പിന്നെ നോക്കിയപ്പോള്‍ 1.99 ലക്ഷം മാത്രമാണ് ഉണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു. പോലീസ് പരിശോധിച്ചപ്പോള്‍ അലമാരയുടെ പൂട്ടുപൊളിച്ചിട്ടില്ല. ഇതോടെ തെല്ല് അമാന്തിച്ചെങ്കിലും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വിരലടയാള വിദഗ്ധരും പോലീസ് നായയും പരാതിക്കാരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വിളിച്ചപ്പോഴാണ് പണം ലഭിച്ചെന്ന മറുപടി. കള്ളന്‍ കപ്പലില്‍ തന്നെയെന്ന് മനസ്സിലായതോടെയാണ് വ്യാപാരി പരാതി പിന്‍വലിച്ചതെന്നാണ് വിവരം.

Read More

മരണവുമായി മല്ലിട്ട് കിടക്കുന്ന യജമാനന്റെ അടുത്തു നിന്നും നിശബ്ദയായി മോളി ഇറങ്ങിപ്പോയി ! യജമാനന്‍ മരിച്ച് ഏഴാം നാള്‍ അവളും പോയി; ഒരു അപൂര്‍വ ഹൃദയബന്ധത്തിന്റെ കഥ…

മനുഷ്യരോട് ഏറ്റവുമധികം സ്‌നേഹമുള്ള ജീവി ഏതെന്നതിന് നായ എന്ന ഒരുത്തരമേ ഉണ്ടാവൂ. ആദിമകാലം മുതല്‍ തന്നെ നായ മനുഷ്യന്റെ സന്തത സഹചാരിയാണ്. ഒരുപക്ഷെ അ മനുഷ്യനേക്കാള്‍ മനുഷ്യനെ മനസിലാക്കുന്നത് നായകളാണെന്ന് വേണമെങ്കില്‍ പറയാം. ഈ ഹൃദയബന്ധത്തെ അടിസ്ഥാനമാക്കി ഒരുപാട് ചിത്രങ്ങളും പരസ്യങ്ങളും നാം കണ്ടിട്ടുണ്ട്. മനുഷ്യനും നായയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആശുപത്രി കിടക്കയില്‍ ജീവനുവേണ്ടി മല്ലിടുന്ന യജമാനനെ കാണാനെത്തിയ ഒരു നായ തന്റെ യജമാനനെ യാത്രയയക്കുന്ന ദൃശ്യം ആരുടെയും കണ്ണ് നനയിക്കുന്നതാണ്. റയാന്‍ ജെസ്സന്‍ എന്ന ആ യുവാവിന് ഏഴു വര്‍ഷം മുമ്പാണ് വീടിനടുത്തുള്ള സെമിത്തേരിയില്‍ നിന്നും ഒരു നായ കുഞ്ഞിനെ ലഭിക്കുന്നത് അസുഖം ബാധിച്ച് ശരീരത്തില്‍ മുഴുവന്‍ മുറിവ് പറ്റിയ നയകുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് അയാള്‍ വീട്ടില്‍ കൊണ്ടുവന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ അയാള്‍ അതിനെ ചികില്‍സിച്ച് ഭേദമാക്കി.…

Read More

കോവിഡുണ്ട് സൂക്ഷിക്കുക ! ഡാ മോനേ കോവിഡേ…എന്നു വിളിച്ചാല്‍ വാലും ആട്ടി പാഞ്ഞെത്തും ഈ കോവിഡ്…

കോവിഡ് ലോകമാകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഏവരും ഭീതിയിലാണ്. കോവിഡ് വാക്‌സിനുള്ള ശ്രമം തുടരുമ്പോഴും രോഗവ്യാപനം വര്‍ധിക്കുകയാണ്. ഈ കോവിഡ് കാലയളവില്‍ കോവിഡ് എന്നും കൊറോണയെന്നും പേരു കിട്ടിയവരും കുറവല്ല. ഇങ്ങ് വയനാട്ടില്‍ കോവിഡെന്ന് ആരെങ്കിലും വിളിച്ചാല്‍ തന്നെ ഓടിയെത്തുന്നത് ഒരു സുന്ദരന്‍ നായ കുട്ടിയാണ്. മീനങ്ങാടിയിലെ ലക്ഷ്മി നിവാസില്‍ ലക്ഷ്മിയമ്മയുടെ വളര്‍ത്തു നായയാണ് കോവിഡ്. വൈറസ് വ്യാപനം രൂക്ഷമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്താണ് ലക്ഷ്മിയമ്മയ്ക്ക് കോവിഡിനെ കിട്ടുന്നത്. ആരോ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ നായക്കുട്ടിയും കൂടപ്പിറപ്പുകളെയും ലക്ഷ്മിയമ്മയും പേരക്കുട്ടിയും കാണുന്നത്. മറ്റ് നായക്കുട്ടികളെ ഇടിച്ച് തെറുപ്പിച്ച് വണ്ടികള്‍ പോകുന്നത് കണ്ട, ലക്ഷ്മിയമ്മയുടെ പേരക്കുട്ടി കിച്ചു, ഈ നായക്കുട്ടിയെ വഴിയരികിലേയ്ക്ക് മാറ്റി വെച്ചു. പിറ്റേ ദിവസമാണ് ആരും പ്രതീക്ഷിക്കാത്ത സംഭവം ഉണ്ടായത്. അടുത്ത ദിവസം കിച്ചുവിനെത്തേടി ഈ നായക്കുട്ടി അവരുടെ വീട്ടിലെത്തി. തുടര്‍ന്ന് നായക്കുട്ടിയെ ആ കുടുംബം…

Read More

സൈക്കിളില്‍ കറങ്ങാന്‍ ഇറങ്ങും മുമ്പ് സ്വയം മാസ്‌ക് ധരിച്ചു ! പിന്നെ വളര്‍ത്തു നായയെയും മാസ്‌ക് ധരിപ്പിച്ചു; സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടിയുടെ വീഡിയോ വൈറലാകുന്നു…

സൈക്കിളില്‍ കറങ്ങാന്‍ ഇറങ്ങും മുമ്പ് സ്വയം മാസ്‌ക് ധരിച്ചതിനു ശേഷം തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെക്കൂടി മാസ്‌ക്ക് ധരിപ്പിക്കുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനുഷ്യരെ മാത്രമല്ല നമുക്ക് ചുറ്റുമുള്ള മറ്റുജീവികളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ബാലന്‍. സൈക്കിളിന്റെ മുന്‍ഭാഗത്തായി നായയെ ഇരുത്തി മാസ്‌ക് ധരിപ്പിച്ച ശേഷമാണ് അവന്‍ യാത്ര തുടങ്ങുന്നത്. എന്നാല്‍ സൈക്കിളില്‍ കയറിയ ശേഷവും നായ മുഖത്തു നിന്നും മാസ്‌ക് മാറ്റിയിട്ടില്ല എന്ന് പല ആവര്‍ത്തി ഉറപ്പ് വരുത്താന്‍ ബാലന്‍ ശ്രമിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ കരുതലിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വരുന്നത്. ഈ പ്രവൃത്തി മുതിര്‍ന്നവര്‍ കൂടി മാതൃകയാക്കേണ്ടതാണ് എന്നാണ് മിക്കയാളുകളും പ്രതികരിക്കുന്നത്. സാമൂഹ്യപ്രതിബദ്ധത മനുഷ്യനോട് മാത്രം കാണിക്കാനുള്ളതല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണിതെന്നും പലരും അഭിപ്രായപ്പെടുന്നു. പലരാജ്യങ്ങളിലും വളര്‍ത്തുമൃഗങ്ങളിലും കോവിഡ് ബാധ ഉണ്ടാകുന്നതായി സ്ഥിരീകരിക്കപ്പെട്ട…

Read More

തെരുവില്‍ പുഴുവരിച്ച് കിടന്നപ്പോള്‍ എടുത്തുകൊണ്ടു വന്ന് സ്വന്തം കുഞ്ഞിനെപ്പൊലെ വളര്‍ത്തി ! ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തില്‍ നിന്ന് എടുത്തു ചാടി മരണം വരിച്ച് വളര്‍ത്തുനായ…

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നിരവധി കഥകളാണ് നാം കേട്ടിരിക്കുന്നത്. മനുഷ്യരോട് ഏറ്റവും സ്‌നേഹമുള്ള ജീവി എന്നാണ് നായകളെ കരുതുന്നത്. ജപ്പാനിലെ ഹാച്ചിക്കോയുടെ കഥ കേള്‍ക്കാത്തവരുണ്ടാകില്ല. ഇതിനു സമാനമായ ഒരു ബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ഡോക്ടറിന്റെയും അവരുടെ വളര്‍ത്തുനായയുടെയും കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കരളലിയിക്കുന്നത്. ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ജീവനവസാനിപ്പിച്ച നായയെക്കുറിച്ചാണ് എല്ലാ ചര്‍ച്ചകളും. ഉത്തര്‍ പ്രദേശിലാണ് സംഭവം. കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങിന്റെ മരണത്തിന് പിന്നാലെയാണ് വളര്‍ത്തുനായ ജയ ഉയരമേറിയ കെട്ടിടത്തിനു മുകളില്‍ കയറി താഴേക്ക് ചാടിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഡോ. അനിത രാജ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ് ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്…

Read More

കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനകളെ കുരച്ച് പേടിപ്പിക്കാന്‍ പട്ടിയുടെ ശ്രമം; കലി മൂത്ത് പട്ടിക്കൂട് തകര്‍ത്ത് കാട്ടാന; കണ്ണൂരില്‍ നടന്നത്…

കാട്ടാനകള്‍ കൂട്ടമായി കൃഷിസ്ഥലത്തേക്ക് ഇറങ്ങുന്നത് കണ്ട് നിര്‍ത്താതെ കുരച്ച പട്ടിയ്ക്ക് നഷ്ടമായത് സ്വന്തം കൂട്. പട്ടിയുടെ കുര കേട്ട് കലിമൂത്ത ആന വന്ന് പട്ടിക്കൂട് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രി മഠപ്പുരച്ചാലിലെ കൃഷിയിടത്തിലാണ് സംഭവം. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയപ്പോള്‍ നായ കുരച്ച് ബഹളം വെയ്ക്കുകയായിരുന്നു. ഇതുകേട്ട് കലി പൂണ്ട ആനകളിലൊന്ന് പട്ടിയുള്ള കൂട് തള്ളി മറിച്ചിടുകയായിരുന്നു. വാഴപടവില്‍ സേവ്യറിന്റെ കൃഷിയിടത്തില്‍ എത്തിയ കാട്ടാനയാണ് വീട്ടു മുറ്റത്തെ കൂട്ടില്‍ കിടന്ന പട്ടിയെ അക്രമിച്ചത്. വീടിന് പത്ത് മീറ്റര്‍ മാത്രം അകലെയാണ് പട്ടിക്കൂട് ഉണ്ടായിരുന്നത്. കൂടിന്റെ പലക തകര്‍ന്നുണ്ടായ വിടവിലൂടെ പട്ടി പുറത്ത് ചാടി ഓടി രക്ഷപ്പെടുകയും ചെയ്തു.

Read More

കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി ! വെള്ളം കുടിച്ച നായ അതിദാരുണമായി പിടഞ്ഞു ചത്തു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന സംഭവം മൂന്നാറില്‍…

കൊട്ടക്കമ്പൂരില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയില്‍ നിന്നുള്ള വെള്ളം കുടിച്ച നായ പിടഞ്ഞു ചത്തു. ജല സംഭരണിയില്‍ സാമൂഹിക വിരുദ്ധര്‍ ആരോ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്നാണിതെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കടയിലെത്തുന്നവരും ഇതേ സംഭരണിയില്‍നിന്നാണ് വെള്ളം കുടിക്കുന്നത്. ഇവരൊക്കെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കൊട്ടാക്കമ്പൂരില്‍ പ്രവത്തിക്കുന്ന മുരുകമണിയുടെ പലചരക്കുകടയുടെ മുമ്പിലാണ് കുടിവെള്ളസംഭരണി സ്ഥാപിച്ചിരുന്നത്. വെള്ളിയാഴ്ച കട തുറക്കുന്നതിനെത്തിയ മുരുകമണി ഇവിടെനിന്ന് വെള്ളമെടുത്ത് കൈകാലുകള്‍ കഴുകി. കട തുറക്കുന്നസമയത്ത് താഴെവീണ വെള്ളം അവിടെയുണ്ടായിരുന്ന മുരുകമണിയുടെ നായ കുടിച്ചു. കുറച്ചുസമയത്തിനുശേഷമാണ് നായയുടെ വായില്‍നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിക്കുന്നത്. ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥരും പോലീസും നടത്തിയ പരിശോധനയില്‍, കുടിവെള്ളസംഭരണിയില്‍ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലര്‍ത്തിയതായി കണ്ടെത്തി. മുരുകമണിയോട് മുന്‍ വൈരാഗ്യമുള്ള ചിലരാണ് ഇതിനു പിന്നിലെന്ന് പോലീസ് പറയുന്നു.

Read More