മിന്നുന്നതെല്ലാം പൊന്നല്ല..! ആ​ഡം​ബ​ര വി​വാ​ഹ പ്ര​ചാ​ര​ണം രാ​ഷ്ട്രീ​യ ഭാ​വി ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം; ഭാര്യ അണിഞ്ഞത് ബ്യൂട്ടിഷൻ അണിയിച്ച റോൾഡ് ഗോൾഡ്; പുറത്ത് പ്രചരിക്കുന്ന ആരോപണങ്ങളെയെല്ലാം നിഷേധിച്ച് എ​ഐ​വൈ​എ​ഫ് നേ​താ​വ് അരുൺ കുമാർ

marriage-aiyfകോ​ട്ട​യം: ആ​ഡം​ബ​ര വി​വാ​ഹ വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട എ​ഐ​വൈ​എ​ഫ് നേ​താ​വ് ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് രം​ഗ​ത്ത്. എ​ഐ​വൈ​എ​ഫ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​എ.​അ​രു​ണ്‍​കു​മാ​റാ​ണ് ത​നി​ക്കെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​നി​ലും പ്ര​ച​രി​ക്കു​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ചു രം​ഗ​ത്തെ​ത്തി​യ​ത്. തന്‍റെ വി​വാ​ഹം അ​നാ​ർ​ഭാ​ട​മാ​യാ​ണ് ന​ട​ത്തി​യ​തെ​ന്നും ത​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തി​നു പി​ന്നി​ലെ​ന്നും അ​രു​ണ്‍​കു​മാ​ർ ദീ​പി​ക​യോ​ടു പ്ര​തി​ക​രി​ച്ചു.

ക​ല്ല്യാ​ണ​ത്തി​ന് 30 പ​വ​ൻ സ്വ​ർ​ണം വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്. അ​തു​മാ​ത്ര​മാ​യി​രു​ന്നു സ്വ​ർ​ണം. ബാ​ക്കി​യു​ള്ള​വ ബ്യൂ​ട്ടി പാ​ർ​ല​റു​കാ​ർ ന​ൽ​കി​യ റോ​ൾ​ഡ് ഗോ​ൾ​ഡ് ആ​ഭ​ര​ണ​ങ്ങ​ളാ​ണ്. വി​വാ​ഹ ച​ട​ങ്ങു​ക​ൾ അ​നാ​ർ​ഭാ​ട​മാ​യാ​ണ് ന​ട​ത്തി​യ​ത്. വി​വാ​ഹ​ത്തി​നു​ശേ​ഷം വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ത് പ​രി​ഗ​ണി​ക്കാ​തെ ആ​ഡം​ബ​ര റി​സ​പ്ഷ​ൻ ന​ട​ത്തി​യെ​ന്ന പ്ര​ചാ​ര​ണം ചി​ല​ർ ന​ട​ത്തു​ക​യാ​ണ്. വി​വാ​ഹ​ശേ​ഷം ത​ന്നെ സ​ന്ദ​ർ​ശി​ക്കാ​ൻ നേ​താ​ക്ക​ൾ എത്തി​യ​തി​നെ​യാ​ണ് ആ​ഡം​ബ​ര റി​സ​പ്ഷ​നെ​ന്നു പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​രു​ണ്‍​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ക​ളു​ടെ ആ​ഡം​ബ​ര ക​ല്യാ​ണ​ത്തി​ന്‍റെ പേ​രി​ൽ നാ​ട്ടി​ക എം​എ​ൽ​എ ഗീ​താ ഗോ​പി​ക്കെ​തി​രേ സി​പി​ഐ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് എ​ഐ​വൈ​എ​ഫ് നേ​താ​വും വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ടു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് അ​രു​ണും തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി​യു​മാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. വെ​ങ്ങാ​നൂ​ർ നീ​ല​കേ​ശി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.

Related posts