മത്സ്യ മാംസ മാര്‍ക്കറ്റിന് സമീപത്തുകൂടി ചത്ത കന്നുകുട്ടിയെ കടിച്ചെടുത്തു തെരുവുനായ;മാര്‍ക്കറ്റില്‍ കന്നുകാലികളെ കൊല്ലുന്നില്ലെന്ന് കച്ചവടക്കാരും

ekm-dogകാലടി: കാലടി ടൗണില്‍ തെരുവുനായ, ചത്ത കന്നുകുട്ടിയെ കടിച്ചെടുത്തുകൊണ്ടു നടന്നതു ജനങ്ങളില്‍ ഭീതിയുളവാക്കി. ഇന്നലെ രാവിലെ പഞ്ചായത്തിനു സമീപത്തെ മത്സ്യ മാംസ മാര്‍ക്കറ്റിലായിരുന്നു സംഭവം. പ്രസവിച്ച ഉടനെയുള്ള കന്നുകുട്ടിയുടെ ജഡവുമായാണു നായ മാര്‍ക്കറ്റിലൂടെ നടന്നത്. സമീപത്തെ വീടുകളില്‍നിന്നോ മറ്റോ ഉപേക്ഷിച്ചതാകാം കന്നുകുട്ടിയെന്നാണു സൂചന. മാര്‍ക്കറ്റിലെ അറവുകാര്‍ ഗര്‍ഭിണി പശുവിനെ അറുത്തു കിടാവിനെ ഉപേക്ഷിച്ചതാകാമെന്ന് ആക്ഷേപമുയര്‍ന്നെങ്കിലും മാര്‍ക്കറ്റില്‍ വച്ചു കന്നുകാലികളെ കൊല്ലുന്നില്ലെന്നും പുറത്തു കൊന്നതിനുശേഷം മാംസം മാര്‍ക്കറ്റിലേക്ക് കൊണ്ടുവരികയാണു ചെയ്യുന്നതെന്നും കച്ചവടക്കാര്‍ പറഞ്ഞു.

തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ കാലടിയില്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ നിരവധി നായ്ക്കളെ കൊന്നെങ്കിലും പഞ്ചായത്ത് മാര്‍ക്കറ്റിനു സമീപവും കാലടി ടൗണിലും നായ്ശല്യം രൂക്ഷമായി തുടരുകയാണ്.

Related posts