60,000 രൂ​പ​യ്ക്ക് വാ​ങ്ങിയത് ഫ്ര​ഞ്ച് ബു​ൾ​ഡോ​ഗിനെ; വ​ള​ർ​ന്ന് വന്ന നായയെ കണ്ട് ഞെട്ടി യുവതി

ബു​ൾ​ഡോ​ഗ് ഇ​ന​ത്തി​ലു​ള്ള നാ​യ​ക​ൾ​ക്ക് ആ​രാ​ധ​ക​രേ​റെ​യാ​ണ്. അ​തി​നാ​ൽ ത​ന്നെ എ​ത്ര വി​ല​കൊ​ടു​ത്തും അ​വ​യെ സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ണ്ട്. അ​ത്ത​ര​ത്തി​ൽ 60000 രൂ​പ ന​ൽ​കി യു​വ​തി ഒ​രു ബു​ൾ​ഡോ​ഗി​നെ വാ​ങ്ങി. പ​ക്ഷേ നാ​യ​ക്കു​ട്ടി വ​ള​ർ​ന്ന് ക​ഴി​ഞ്ഞാ​ണ് ആ ​സ​ത്യം മ​ന​സി​ലാ​ക്കു​ന്ന​ത്. താ​ൻ പ​ണം ന​ൽ​കി വാ​ങ്ങി​യ ആ ​നാ​യ​ക്കു​ട്ടി ബു​ൾ​ഡോ​ഗി​ന​ത്തി​ൽ​പ്പെ​ട്ട​ത​ല്ലെ​ന്ന് യു​വ​തി​യ്ക്ക് മ​ന​സി​ലാ​യി.

ഓ​ൺ​ലൈ​നി​ൽ ക​ണ്ട ഒ​രു പ​ര​സ്യ​ത്തെ തു​ട​ർ​ന്നാ​ണ് യു​കെ​യി​ലു​ള്ള യു​വ​തി നാ​യക്കുട്ടിയെ വാ​ങ്ങാ​നൊ​രു​ങ്ങി​യ​ത്. ത​ന്‍റെ അ​മ്മ​യ്ക്കു​ള്ള സ​മ്മാ​ന​മാ​യാ​ണ് നാ​യ്ക്കു​ട്ടി​യെ വാ​ങ്ങി​യ​ത്. ബു​ൾ​ഡോ​ഗ് നാ​യ​ക്കു​ട്ടി​യ്ക്ക് താ​ര​ത​മ്യേ​ന 60000 രൂ​പ കു​റ​വാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി അ​തി​നെ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു.

വാ​ങ്ങി​യ​പ്പോ​ൾ ചെ​റി​യ സം​ശ​യം തോ​ന്നി​യ​ങ്കി​ലും അ​വ​ൾ അ​ത് കാ​ര്യ​മാ​യെ​ടു​ത്തി​ല്ല. എ​ന്നാ​ൽ വ​ള​ർ​ന്ന് വ​ന്ന​പ്പോ​ഴാ​ണ് മ​റ്റേ​തോ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണെ​ന്ന് യു​വ​തി മ​ന​സി​ലാ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് നാ​യ​യു​ടെ ചി​ത്ര​ങ്ങ​ൾ അ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്ക് വ​ച്ചു.

തു​ട​ർ​ന്ന് നാ​യ​യു​ടെ ഇ​നം ഏ​താ​ണെ​ന്നാ​ണ് അ​റി​യാ​​ൻ യു​വ​തി മൃ​ഗ​ഡോ​ക്ട​റെ സ​മീ​പി​ച്ചു. ഫ്ര​ഞ്ച് ബു​ൾ​ഡോ​ഗി​ന്‍റെ​യും യോ​ർ​ക്ക്ഷ​യ​ർ ടെ​റി​യ​റി​ന്‍റെ​യും സ​ങ്ക​ര​യി​ന​മാ​യ ഫ്രോ​ക്കി ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​രു​ന്നു അ​ത്.

 

Related posts

Leave a Comment