അത്രയ്ക്കങ്ങ് വേണ്ട! സാറയുടെ ചിത്രത്തിന് കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്; ചിത്രത്തിലെ ചുംബനരംഗവും അശ്ലീലത കലര്‍ന്ന ചില ഡയലോഗുകളും ഒഴിവാക്കി

സാ​റ അ​ലി ഖാ​ൻ നാ​യി​ക​യാ​യ പു​തി​യ ചി​ത്ര​ത്തി​ലെ ചും​ബ​ന​രം​ഗ​ത്തി​നെ​തി​രേ ക​ത്രി​ക​വ​ച്ച് സെ​ൻ​സ​ർ ബോ​ർ​ഡ്. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​നാ​യ​ക​ൻ സെ​യ്ഫ് അ​ലി ഖാ​ന്‍റെ​യും ആദ്യഭാര്യ അ​മൃ​ത സിം​ഗി​ന്‍റെ​യും മ​ക​ളാ​ണ് സാ​റ. ല​വ് ആ​ജ് ക​ൽ എ​ന്ന ചി​ത്ര​മാ​ണ് താ​രം അ​ഭി​ന​യി​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്രം.

ഈ ​ചി​ത്ര​ത്തി​ലെ ചും​ബ​ന​രം​ഗം വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ക​യാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ്. അ​ശ്ലീ​ല​ത ക​ല​ർ​ന്ന ചി​ല ഡ​യ​ലോ​ഗു​ക​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കാ​ർ​ത്തി​ക്കാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ചി​ത്ര​ത്തി​ലെ ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ളി​ലും സെ​ൻ​സ​ർ ബോ​ർ​ഡ് ക​ത്രി​ക വ​ച്ചി​ട്ടു​ണ്ട്.

ഇം​തി​യാ​സ് അ​ലി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ചി​ത്രം ഇന്നു പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പ്ര​ണ​യ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യെ​ടു​ത്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ര​ണ്‍​ദീ​പ് ഹൂ​ഡ, ആ​രു​ഷി എ​ന്നി​വ​രും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment