മാ​താ​വ് ജോ​ലി​ക്ക് പോ​യ സ​മ​യം…! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെണ്‍കുട്ടിയോട് ചെയ്തത് കൊടും ക്രൂരത ; ക്രൂരകൃത്യത്തിന് പിന്നില്‍ ദത്തെടുത്ത് വളര്‍ത്തിയ സഹോദരന്‍

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി. തെ​ക്ക്-​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ സ​രി​ത വി​ഹാ​റി​ലാ​ണ് സം​ഭ​വം. 16കാ​രി​യാ​യ റു​ക്‌​സ​ര്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ഒ​രു ആ​ണ്‍​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത് വ​ള​ര്‍​ത്തി​യി​രു​ന്നു. ഇ​യാ​ളാ​ണ് കൊ​ല​ന​ട​ത്തി​യ​ത്. ക​ഴു​ത്ത​റ്റ നി​ല​യി​ല്‍ വീ​ടി​നു​ള്ളി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കി​ട​ന്ന​ത്.

വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ. ഏ​ക​ദേ​ശം 10 വ​ർ​ഷം മു​മ്പാ​ണ് ഇ​വ​ർ ഷാ​ൻ മു​ഹ​മ്മ​ദ്(32) എ​ന്ന ആ​ൺ​കു​ട്ടി​യെ തെ​രു​വി​ൽ നി​ന്നു​മെ​ടു​ത്ത് വ​ള​ർ​ത്തി​യ​ത്. അ​ന്ന് മു​ത​ൽ ഇ​വ​ർ മൂ​ന്നു​പേ​രും ഒ​രു വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യ ഷാ​ൻ മു​ഹ​മ്മ​ദ് പ​തി​വാ​യി ഇ​വ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു. റു​സ്ക​റി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ ദി​വ​സം മാ​താ​വ് ജോ​ലി​ക്ക് പോ​യ സ​മ​യം ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി.

ഇ​തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ൾ റു​സ്ക​റി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment