എറണാകുളത്ത് മദ്യപിച്ച് പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് വാഹനമോടിച്ച ഇരുപത്തിനാലുകാരി ഇടിച്ചിട്ടത് നിരവധിപേരെ, നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര് ചേര്‍ന്ന് പിടികൂടി, യുവതിയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തില്‍ മദ്യശേഖരം!!

ചെ​റാ​യി: യു​വ​തി​യാ​യ ഫാ​ഷ​ൻ ഡി​സൈ​ന​ർ വി​ദ്യാ​ർ​ഥി​നി മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് 12 വ​യ​സു​കാ​ര​ന​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ടം ന​ട​ന്നി​ട്ടും നി​ർ​ത്താ​തെ പോ​യ കാ​ർ 150 മീ​റ്റ​ർ പി​ന്നി​ട്ട​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച രാ​ത്രി സം​സ്ഥാ​ന​പാ​ത​യി​ൽ എ​ട​വ​ന​ക്കാ​ട്. അ​ത്താ​ണി, വാ​ച്ചാ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ച്ചാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​ത്.

ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ 24 കാ​രി​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഡോ​ക്ട​റാ​യ സ​ഹോ​ദ​ര​ന്‍റെ കാ​റാ​യി​രു​ന്നു. കാ​റി​നു​ള്ളി​ൽ യു​വ​തി​യു​ടെ ര​ണ്ട് ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളും ഒ​രു പെ​ണ്‍​സു​ഹൃ​ത്തും ഉ​ണ്ടാ​യി​രു​ന്നു. രാ​ത്രി എ​ട്ട​ര​യോ​ടെ എ​ട​വ​ന​ക്കാ​ട് ഇ​ല്ല​ത്ത് പ​ടി​ക്ക​ടു​ത്ത് അ​ത്താ​ണി​യി​ൽ വെ​ച്ചാ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം. അ​മ്മ​യേ​യും മ​ക​നെ​യും കാ​ർ ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം ആ​ളു​ക​ൾ ബ​ഹ​ള​മു​ണ്ടാ​യ​ക്കി​യി​ട്ടും കാ​ർ നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​നി യാ​സി​നി (46), മ​ക​ൻ അ​ക്ബ​ർ (12) എ​ന്നി​വ​രെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​തി​നി​ടെ കാ​ർ 150 മീ​റ്റ​ർ പി​ന്നി​ട്ട​തോ​ടെ വാ​ച്ചാ​ക്ക​ൽ ബ​സ് സ്റ്റോ​പ്പി​ൽ​വെ​ച്ച് ഒ​രു ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ലി​ടി​ച്ചു. നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ തൊ​ട്ട​ടു​ത്ത ക​ട​യു​ടെ ‌ഷ​ട്ട​റി​ലി​ടി​ച്ച് നി​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ രാ​മ​ൻ​കു​ള​ങ്ങ​ര വി​ശ്വ​നാ​ഥ​നെ (44) നാ​ട്ടു​കാ​ർ എ​ട​വ​ന​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്നി​ട്ടും നി​ർ​ത്താ​തെ​പോ​യ കാ​ർ പ​ഴ​ങ്ങാ​ട് ഭാ​ഗ​ത്ത് വെ​ച്ച് നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​സ്ഐ സം​ഗീ​ത് ജോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി ബ്ര​ത്ത് ലൈ​സ​റി​ൽ ഊ​തി​ച്ച​പ്പോ​ഴാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന യു​വ​തി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മ​ദ്യ​ത്തി​ന്‍റെ അ​ള​വ് തീ​രെ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​വ്. യു​വ​തി​യു​ടെ കൂ​ട്ടു​കാ​രി​യു​ടെ വി​വാ​ഹം പ്ര​മാ​ണി​ച്ച് ചെ​റാ​യി ബീ​ച്ചി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം ബി​യ​ർ പാ​ർ​ട്ടി ന​ട​ത്തി ആ​ഘോ​ഷി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

കാ​ർ ഓ​ടി​ച്ചി​രു​ന്ന യു​വ​തി ബി​യ​ർ ക​ഴി​ച്ചി​രു​ന്ന​താ​യും പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​റി​യി​ച്ചു. പി​ന്നീ​ട് രാ​ത്രി യു​വ​തി​യെ പോ​ലീ​സ് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഇ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ല​ക്ഷ്യ​മാ​യും ഡ്രൈ​വിം​ഗ് ന​ട​ത്തി അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നും കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts