മോഹൻലാലും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ രണ്ട് ദിവസമായി ചർച്ച. കണ്ടും മിണ്ടിയും ഇരുവർ’ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖം ക്ലിഫ്ഹൗസിലാണ് ചിത്രീകരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ടെലിവിഷൻ ചാനലുകളിൽ അഭിമുഖം സംപ്രേഷണം ചെയ്യും.
ടി. കെ രാജീവ് കുമാർ സംവിധാനം ചെയ്ത അഭിമുഖത്തിന്റെ ട്രെയിലർ പുറത്ത് വന്നതോടെ സൈബറിടങ്ങളിൽ അതുതന്നെയാണ് സംസാരം വിഷയം. ട്രോളന്മാർ ഇത് ഏറ്റെടുക്കാൻ ്ധിക സംമയം പോലും വേണ്ടിവന്നില്ല.
മോഹൻലാൽ ചിത്രം ദൃശ്യവുമായി താരതമ്യം ചെയ്താണ് ട്രോളൻമാർ ഇതിനെ വരവേറ്റത്. ഏപ്രില്‍ രണ്ടിന് ദൃശ്യം 3 റിലീസാകാനിരിക്കെയാണ് ട്രോളുകള്‍ വൈറലായത്.
വരുണിന്റെ കേസില്‍ നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന് പറയാന്‍ വേണ്ടി ജോര്‍ജുകുട്ടി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചെന്നാണ് ട്രോളൻമാർ പറഞ്ഞത്. ‘അപ്പുറത്ത് ഐജി ആയതുകൊണ്ട് മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ ജോർജുകുട്ടി ശ്രമിക്കുമെന്നൊരു സൂചന നേരത്തേയുണ്ടായിരുന്നു, ഇപ്പോൾ അത് യാഥാർഥ്യമായി എന്നൊക്കെയാണ് കമന്റുകൾ.
