നന്ദി അറിയിച്ച് ഷാജിയുടെ കുടുംബം..! കു​ഴ​ഞ്ഞു വീ​ണ യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കെഎ​സ്ആ​ർടി​സിബ​സ് നി​ർ​ത്താ​തെ ഓ​ടി; ഒരാളുടെ ജീവൻ രക്ഷിക്കാനായതിൽ സന്തോഷിച്ച് ഡ്രൈവർ അനിലും കണ്ടക്ടർ അരുണും

കൊ​ട്ടാ​ര​ക്ക​ര: ബ​സി​ൽ കു​ഴ​ഞ്ഞു വീ​ണ യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കെഎ​സ്ആ​ർ ടി സി ബ​സ് നി​ർ​ത്താ​തെ ഓ​ടി. അ​തി​വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷ​പെ​ടു​ത്താ​നും ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​ണ് സം​ഭ​വം. ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് വ​ന്ന വേ​ണാ​ട് സ​ർ​വീ​സി​ലാ​ണ് യാ​ത്ര​ക്കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണ​ത്. പ​രു​ത്തി​യ​റ​യി​ൽ നി​ന്നും ക​യ​റി​യ വേ​ങ്ങു​വി​ള വീ​ട്ടി​ൽ ഷാ​ജി (52) ക്കാ​ണ് ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി ബ​സി​ൽ കു​ഴ​ഞ്ഞ് വീ​ണ​ത്. ഓ​ട​നാ​വ​ട്ട​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

ഉ​ട​നെ ക​ണ്ട​ക്ട​റും സ​ഹ​യാ​ത്രി​ക​രും ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ സീ​റ്റി​ൽ ഇ​രു​ത്തി ആ​ശ്വ​സി​പ്പി​ച്ചു. പി​ന്നീ​ട് ഈ ​ബ​സ് മ​റ്റ് സ്റ്റോ​പ്പു​ക​ളി​ലൊ​ന്നും നി​ർ​ത്താ​തെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. അ​വി​ടെ​യെ​ത്തി​ച്ച് അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കി​യ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​ന് തി​രി​ച്ചു വ​രാ​ൻ ക​ഴി​ഞ്ഞ​ത്.

യാ​ത്ര​ക്കാ​ര​ന് ആ​ശ്വാ​സ​മാ​കു​ന്ന​തു​വ​രെ ബ​സ് ജീ​വ​ന​ക്കാ​ർ ഒ​പ്പം നി​ന്നു. ആ​ർ എം ​ഒ ഡോ: ​ഡാ​ർ​വി​ൻ സി ​പേ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ ഗൃ​ഹ​നാ​ഥ​നെ പ​രി​ശോ​ധി​ച്ചു. റേ​ഷ​ൻ വ്യാ​പാ​രി​യാ​യ ഷാ​ജി​യെ നേ​രി​ട്ട​റി​യാ​വു​ന്ന മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നെ ഒ​പ്പം നി​ർ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി​യ​ത്.

ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ എ​സ് അ​നി​ൽ കു​മാ​റും ക​ണ്ട​ക്ട​ർ എം ​വി അ​രു​ണ്‍ ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​ത്. മ​റ്റു യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണ​വും ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യി. ജീ​വ​ന​ക്കാ​രെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​നു​മോ​ദി​ച്ചു. യാ​ത്ര​ക്കാ​ര​ന്‍റെ ബ​ന്ധു​ക്ക​ൾ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Related posts