പ​രി​ഷ്കാ​ര​ങ്ങ​ൾ ഇ​ന്നു മു​ത​ൽ ന​ട​പ്പാക്കാ​ൻ നി​ർ​ദേ​ശിച്ചിട്ടില്ലെന്ന് മന്ത്രി ഗണേഷ്കുമാർ; വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​


തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ ഇ​ന്നു മു​ത​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ഇ​ന്ന് മു​ത​ൽ ഡ്രൈ​വിംഗ് ടെ​സ്റ്റി​ന് 50 സ്ലോ​ട്ട് എ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

വ​കു​പ്പി​ൽ ന​ട​ന്ന ച​ർ​ച്ച​യു​ടെ വി​വ​ര​ങ്ങ​ൾ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു വി​ഭാ​ഗം ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​ർ​ക്ക് ചോ​ർ​ത്തി ന​ൽ​കി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് ഇ​ന്ന് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടു​ക​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും മന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ൽ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് സ്ളോ​ട്ട് കി​ട്ടി​യ​വ​ർ​ക്കെ​ല്ലാം ടെ​സ്റ്റി​ന് അ​വ​സ​രം ന​ൽ​കാ​ൻ നി​ർ​ദേ​ശം കൊ​ടു​ത്തി​ട്ടു​ണ്ട്.

ഇ​പ്പോ​ഴ​ത്തെ സം​ഭ​വ വി​കാ​സ​ങ്ങ​ളി​ൽ ക​ള്ള​ക്ക​ളി​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സ​ർ​ക്കാ​രി​നെ ക​രി​വാ​രി​തേ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ടെ​സ്റ്റി​ന്‍റെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് അ​പാ​ക​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment