മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി ജി​ല്ലാ പൊ​ലി​സ് ആ​സ്ഥാ​ന​ത്തെ​ത്തി: മ​റ്റൊ​രു കാ​റി​ൽ എം​ഡി​എം​എ കൈ​വ​ശം​വ​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: നേ​ര​ത്തേ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി ജി​ല്ലാ പൊ​ലി​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ മ​റ്റൊ​രു കാ​റി​ൽ എം​ഡി​എം​എ കൈ​വ​ശം​വ​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ. ക​ണ്ണൂ​ര്‍ കാ​പ്പാ​ട് ക​ട​ക്ക​ര ടെ​മ്പി​ള്‍ റോ​ഡി​ലെ കെ.​പി ഷാ​നി​സ്(35), ക​ര്‍​ണാ​ട​ക പെ​നാ​ജെ അ​ര്‍​ള​പ​ദ​വി​ലെ അ​ര്‍​ഷാ​ദ്(34) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ ഡാ​ന്‍​സാ​ഫ് ടീ​മും പൊ​ലി​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

പൊ​ലി​സി​നെ ക​ണ്ട​പ്പോ​ൾ അ​ർ​ഷാ​ദ് പെ​ട്ടെ​ന്ന് കാ​റി​നു​ള്ളി​ലേ​ക്കി​ട്ട ബാ​ഗി​ന്‍റെ കാ​ര്യ​ത്തി​ലാ​ണ് പൊ​ലി​സി​ന് സം​ശ​യം തോ​ന്നി​യ​ത്. പ​രി​ശോ​ധി​ച്ച​പ്പോ​ൾ 0.240 ഗ്രാം ​എം​ഡി​എം​എ ഇ​തി​ൽ​നി​ന്ന് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ നീ​ലേ​ശ്വ​രം പൊ​ലി​സ് മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പി​ടി​കൂ​ടി​യ വാ​ഹ​നം വി​ട്ടു​കി​ട്ടു​ന്ന​തി​നാ​ണ് ര​ണ്ടു​പേ​രും ജി​ല്ലാ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ഷാ​നി​സ് ജി​ല്ലാ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്‌​പി ഓ​ഫീ​സി​ലേ​ക്ക് ക​യ​റി​ച്ചെ​ല്ലു​ക​യും അ​ർ​ഷാ​ദ് പു​റ​ത്ത് കാ​റി​നു സ​മീ​പം കാ​ത്തു​നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​തോ​ടെ ര​ണ്ടു​പേ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment