ബ​ഹി​രാ​കാ​ശം വ​രെ ക​ണ്ടു ന​മ്മു​ടെ പ​താ​ക ! ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​നം പകര്‍ന്ന്‌ യു​എ​ഇ​യി​ൽ നി​ന്നൊ​രു വാ​ർ​ത്ത

സ്വാ​ത​ന്ത്ര്യ​ല​ബ്ധി​യു​ടെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​നം പ​ക​ർ​ന്ന യു​എ​ഇ​യി​ൽ നി​ന്നൊ​രു വാ​ർ​ത്ത.

യു​എ​ഇ​യു​ടെ ആ​ദ്യ​ത്തെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ന്‍റെ യാ​ത്രാ​ശേ​ഖ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​മൂ​ല്യ​വ​സ്തു​ക്ക​ളി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു എ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്ക് അ​ഭി​മാ​നം പ​ക​രു​ന്ന​ത്.

യു​എ​ഇ യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ ഹ​സ്‌​സ അ​ൽ മ​ൻ​സൂ​രി 2019 സെ​പ്റ്റം​ബ​ർ 25 ന് ​ത​ന്‍റെ ക​ന്നി​യാ​ത്ര​യി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ബു​ദാ​ബി മു​ഹ​മ്മ​ദ് അ​ൽ റാ​ഷി​ദ് സ്പേ​സ് സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​ലിം ഹു​മൈ​ദ് അ​ൽ മാ​രി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റു​മാ​യു​ള്ള കൂ​ട്ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ൽ മാ​രി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ആ പ​താ​ക അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ൽ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത് ന​ട​ത്തു​ന്ന കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി.​

ഈ മേ​ഖ​ല​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഒ​ന്നി​ച്ച് ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​കു​മെ​ന്നും അ​ൽ​മാ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment