അഡാര്‍ ലവിലെ മൊഞ്ചത്തിക്കുട്ടികളുടെ ഡബ്സ്മാഷ് അഡാര്‍ ഐറ്റമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍…

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യമലരായ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങുമ്പോള്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പോലും കരുതിക്കാണില്ല പാട്ടും അതിലെ അഭിനേതാക്കളും ഇത്രത്തോളം പ്രേക്ഷക ഹൃദയങ്ങളിലിടം നേടുമെന്ന്. ചിത്രത്തിലെ ഗാനരംഗവും അതിലെ മൊഞ്ചത്തിക്കുട്ടികളും മലയാളി യുവാക്കളുടെ മനം കവര്‍ന്നിരുന്നു. ഇപ്പോള്‍ ഇവരുടെ ഡബ്‌സ്മാഷും വൈറലാവുകയാണ്.

പുരികക്കൊടികള്‍ ഉയര്‍ത്തിയും കണ്ണിറുക്കിക്കാണിച്ചും അഭിനയിച്ച നടിയെ ആ ഒരൊറ്റ സീന്‍ കണ്ടപ്പോള്‍ തന്നെ ആരാധകര്‍ നെഞ്ചേറ്റിയിരുന്നു. വാട്സാപ് സ്റ്റാറ്റസുകളിലും സകല സമൂഹമാധ്യമ ഇടങ്ങളിലും വൈറലായ ആ സീനില്‍ അഭിനയിച്ചത് പ്രിയാ വാര്യര്‍ എന്ന സുന്ദരിയായിരുന്നു. പ്രിയയുടെയും ഗാനരംഗത്തിലെ മറ്റൊരു അഭിനേത്രിയായ ചുരുളന്‍ മുടിക്കാരി നൂറിന്‍ ഷെരീഫിന്റെയും മറ്റു സഹതാരങ്ങളുടെയും ഡബ്സ്മാഷ് വീഡിയോ ആണ് വൈറലാകുന്നത്.

ഡബ്‌സ്മാഷ് അഡാര്‍ ഐറ്റമാണെന്നാണ് കണ്ടവരെല്ലാം പറയുന്നത്.നാടോടിക്കാറ്റിലെ കോമഡി രംഗവും ചില ഗാനങ്ങളുടെ ഡബ്സ്മാഷ് രംഗവും മെര്‍സലിലെ രംഗവുമൊക്കെ പിള്ളേര്‍ സെറ്റ് തകര്‍ത്തിട്ടുണ്ട്. എന്തായാലും പാട്ടിനു പുറകെ തന്നെ അഡാറ് ഡബ്സ്മാഷുമായെത്തി വീണ്ടും ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് ഈ മൊഞ്ചത്തിക്കുട്ടികള്‍.

Related posts