ഒറിജിനല്‍ പൃഥിരാജൊക്കെ എന്ത് ! രാജുവേച്ചിയല്ലേ ഇപ്പോഴത്തെ താരം… ലേഡി പൃഥിരാജിനെ കണ്ടാല്‍ രാജുവേട്ടന്‍ വരെ ഞെട്ടുമെന്ന് ആരാധകര്‍; വീഡിയോ കാണാം…

ഡബ്‌സ്മാഷ് ചെയ്ത് പലരും കൈയ്യടി വാങ്ങാറുണ്ടെങ്കിലും ആതിരയുടെ ഡബ്‌സ്മാഷ് അല്‍പം വേറിട്ടതാണ്. മലയാളത്തിലെ സൂപ്പര്‍താരം പൃഥിരാജിനെ ആരാധകര്‍ സ്‌നേഹത്തോടെ രാജുവേട്ടന്‍ എന്നാണ് വിളിക്കാറുള്ളത്. കടുത്ത പൃഥിരാജ് ഫാനായ ആതിര കെ സന്തോഷിനെ ഇപ്പോള്‍ വിളിക്കുന്നതാവട്ടെ രാജുവേച്ചിയെന്നും. പൃഥ്വിരാജിനെ അനുകരിച്ച് ഡബ്സ്മാഷ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ആതിരയിപ്പോള്‍. പൃഥ്വിരാജിന്റെ വിവിധ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി ആതിര ചെയ്ത ഡബ്സ്മാഷിനെ ഇരുകൈയ്യും നീട്ടിയാണ് പൃഥ്വിരാജ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ മുഖഛായയുമുണ്ട് ആതിരയ്ക്ക് എന്ന് ചിലര്‍ പറയുന്നു. എക്സ്പ്രഷന്‍ കാണിച്ചാണ് ആതിര കൈയ്യടി നേടുന്നത്. പൃഥ്വിരാജ് ആണോ ഇതെന്ന് ഒരു നിമിഷം കണ്ടിരിക്കുന്നവര്‍ പോലും സംശയിച്ചു പോകും. മീശയും താടിയും വച്ചാല്‍ പൃഥിരാജിനെ പോലെ തന്നെ ഉണ്ടാകും എന്നാണ് ചിലര്‍ പറയുന്നത്. സിനിമയില്‍ പൃഥ്വിരാജിന്റെ അനുജത്തിയായി അഭിനയിക്കാന്‍ പറ്റിയ ആളാണ് എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റ്സ്.സ്വപ്നക്കൂട്, അനാര്‍ക്കലി,…

Read More

കിടിലന്‍ ഡബ്‌സ്മാഷുമായി ബേസില്‍ ജോസഫും ഭാര്യയും ! വൈറലാകുന്ന വീഡിയോ കാണാം…

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ബേസില്‍ ജോസഫിന്റേയും ഭാര്യ എലിസബത്തിന്റേയും ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പുതിയ ഹെയര്‍സ്‌റ്റൈലുമായാണ് എലിസബത്ത് എത്തിയിരിക്കുന്നത്. ഇരുവരുടേയും ഡബ്‌സ്മാഷ് കലാപരിപാടിക്ക് കൈയ്യടിച്ച് സുഹൃത്തുക്കളും ആരാധകരും ഒപ്പമുണ്ട്. മിട്ടായി വേണമത്രേ മിട്ടായി 😁 A post shared by Basil Joseph (@ibasiljoseph) on May 19, 2018 at 11:48pm PDT ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബേസില്‍ ജോസഫും എലിസബത്തും വിവാഹിതരായത്. എഴുവര്‍ഷം ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങിന് പഠിക്കുമ്പോഴാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍ ജോസഫ്, തിര എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. 2015ലാണ് കുഞ്ഞിരാമായണം സംവിധാനം ചെയ്യുന്നത്. പിന്നീട് 2017ല്‍ ഗോദയും. ഹോംലി മീല്‍സ്, കുഞ്ഞിരാമായണം, മായാനദി, റോസാപ്പൂ തുടങ്ങിയ ചിത്രങ്ങല്‍ അഭിനയിച്ചിട്ടുമുണ്ട്.…

Read More

അഡാര്‍ ലവിലെ മൊഞ്ചത്തിക്കുട്ടികളുടെ ഡബ്സ്മാഷ് അഡാര്‍ ഐറ്റമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍…

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യമലരായ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങുമ്പോള്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പോലും കരുതിക്കാണില്ല പാട്ടും അതിലെ അഭിനേതാക്കളും ഇത്രത്തോളം പ്രേക്ഷക ഹൃദയങ്ങളിലിടം നേടുമെന്ന്. ചിത്രത്തിലെ ഗാനരംഗവും അതിലെ മൊഞ്ചത്തിക്കുട്ടികളും മലയാളി യുവാക്കളുടെ മനം കവര്‍ന്നിരുന്നു. ഇപ്പോള്‍ ഇവരുടെ ഡബ്‌സ്മാഷും വൈറലാവുകയാണ്. പുരികക്കൊടികള്‍ ഉയര്‍ത്തിയും കണ്ണിറുക്കിക്കാണിച്ചും അഭിനയിച്ച നടിയെ ആ ഒരൊറ്റ സീന്‍ കണ്ടപ്പോള്‍ തന്നെ ആരാധകര്‍ നെഞ്ചേറ്റിയിരുന്നു. വാട്സാപ് സ്റ്റാറ്റസുകളിലും സകല സമൂഹമാധ്യമ ഇടങ്ങളിലും വൈറലായ ആ സീനില്‍ അഭിനയിച്ചത് പ്രിയാ വാര്യര്‍ എന്ന സുന്ദരിയായിരുന്നു. പ്രിയയുടെയും ഗാനരംഗത്തിലെ മറ്റൊരു അഭിനേത്രിയായ ചുരുളന്‍ മുടിക്കാരി നൂറിന്‍ ഷെരീഫിന്റെയും മറ്റു സഹതാരങ്ങളുടെയും ഡബ്സ്മാഷ് വീഡിയോ ആണ് വൈറലാകുന്നത്. ഡബ്‌സ്മാഷ് അഡാര്‍ ഐറ്റമാണെന്നാണ് കണ്ടവരെല്ലാം പറയുന്നത്.നാടോടിക്കാറ്റിലെ കോമഡി രംഗവും ചില ഗാനങ്ങളുടെ ഡബ്സ്മാഷ് രംഗവും മെര്‍സലിലെ രംഗവുമൊക്കെ പിള്ളേര്‍ സെറ്റ് തകര്‍ത്തിട്ടുണ്ട്. എന്തായാലും…

Read More