മകളുടേതെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിക്കരുത്; ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം: ദുല്‍ഖര്‍

Dulquer Salmaan with wife Amal Sufiaമലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാലിനും കഴിഞ്ഞദിവസമാണ് ഒരു പെണ്‍കുഞ്ഞു പിറന്നത്. ഈ വിവരം ഉടന്‍ ഏറെ സന്തോഷത്തോടെ താരം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെച്ചിരുന്നു. അതിനു ശേഷമാണ് ദുല്‍ഖര്‍ മാധ്യമങ്ങളോടായി ഒരു കാര്യം അപേക്ഷിച്ചത്. തന്‍റെ മകളുടേതെന്ന പേരില്‍ വ്യാജ ചിത്രം തങ്ങളെ സ്‌നേഹിക്കുന്ന ആരും പ്രചരിപ്പിക്കരുതെന്നും, ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കണമെന്നും ദുല്‍ഖര്‍ കുറിച്ചു.

ട്വിറ്ററിലൂടെയാണ് താരം എല്ലാവരോടുമായി ഈക്കാര്യം അപേക്ഷിച്ചിരിക്കുന്നത്. കുഞ്ഞുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്നാലാകുന്നതിന്റെ പരമാവധി നിങ്ങളുമായി പങ്കുവെക്കാന്‍ ശ്രമിക്കുമെന്നും താരം ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ദുല്‍ഖറിനും അമാലിനും പെണ്‍കുഞ്ഞ് പിറന്നത്. തൊട്ടുപിന്നാലെ മകളെന്ന രീതിയില്‍ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

Related posts