ഷൂട്ടിങ്ങിനിടെ അപകടം, നടി രജിഷ വിജയന് പരിക്ക്

നടി രജിഷ വിജയന് ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റു.ചിത്രീകരണം പുരോഗമിച്ച്‌ കൊണ്ടിരിക്കുന്ന ഫൈനല്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. സൈക്കിള്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നിലത്ത് വീണ രജിഷയ്ക്ക് കാലിനാണ് പരിക്കേറ്റത്. നടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആദ്യ ചിത്രത്തിലൂടെ തന്നെ സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ രജിഷ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറിയത്.പിന്നീട് അഭിനയിച്ച ചിത്രങ്ങളിലെല്ലാം അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് താരം.താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജൂൺ എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത് കിടിലൻ മേക്കോവറിലായിരുന്നു.

Related posts