തൃ​ഷ​യെ മ​റി​ക​ട​ന്ന് വി​ക്ര​ത്തി​ന്‍റെ നാ​യി​ക കീ​ർ​ത്തി

keerthiകീ​ർ​ത്തി സു​രേ​ഷി​ന്‍റെ ടൈം ​ബെ​സ്റ്റ് ടൈ​മെ​ന്നാ​ണ് ഇ​പ്പോ​ൾ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മാ​ലോ​കം പ​റ​യു​ന്ന​ത്. ത​മി​ഴി​ൽ വി​ജ​യ്, സൂ​ര്യ, തെ​ലു​ങ്കി​ൽ പ​വ​ൻ ക​ല്യാ​ണ്‍. വ​ന്പ​ൻ താ​ര​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി നാ​യി​ക​യാ​യി പ​രി​ഗ​ണി​ക്കു​ന്ന താ​ര​ത്തി​ന് ഏ​റ്റ​വും പു​തി​യ ഓ​ഫ​ർ വ​ന്നി​രി​ക്കു​ന്ന​ത് ബ്ര​ഹ്മാ​ണ്ഡ സം​വി​ധാ​യ​ക​രു​ടെ നാ​യ​ക​ൻ ചി​യാ​ൻ വി​ക്ര​ത്തി​ൽ നി​ന്നാ​ണ്. അ​തും ഗ്ളാ​മ​ർ താ​രം തൃ​ഷ​യെ വ​രെ മ​റി​ക​ട​ന്ന്.

സൂ​പ്പ​ർ​ഹി​റ്റു​ക​ളു​ടെ ഉ​ൽപ്പാ​ദ​ക​നാ​യ ഹ​രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട താ​രം വി​ക്ര​വും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്രം സാ​മി 2 ൽ ​നാ​യി​ക​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത് കീ​ർ​ത്തി​യെ ആ​ണ്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​റ​ത്തു​വ​രു​ന്ന സി​നി​മ ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കും. സി​നി​മ​യി​ലെ മ​റ്റു താ​ര​ങ്ങ​ളെ നി​ർ​ണ​യി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മ​റ്റു​ള്ള​വ​ർ. സി​നി​മ​യി​ൽ തൃ​ഷ​യും ഉ​ണ്ടാ​കു​മെ​ങ്കി​ലും ര​ണ്ടു നാ​യി​ക​മാ​​രി​ൽ പ്ര​ധാ​ന​വേ​ഷം കീ​ർ​ത്തി​ക്കാ​ണ്. ആ​ദ്യ ഭാ​ഗ​ത്തെ നാ​യി​ക​യാ​യ തൃ​ഷ സി​നി​മ​യി​ൽ വെ​റും പ​തി​ന​ഞ്ചോ ഇ​രു​പ​തോ മി​നി​റ്റ് മാ​ത്ര​മേ ഉ​ണ്ടാ​കൂ.

താ​ര​ത്തി​ന്‍റെ ക​രി​യ​ർ ഗ്രാ​ഫ് ക​ണ്ടാ​ണ് ഈ ​സി​നി​മ​യി​ലേ​ക്ക് നി​ർ​മാ​താ​ക്ക​ൾ ക​രാ​ർ ചെ​യ്ത​ത്. പ​വ​ൻ ക​ല്യാ​ണി​ന്‍റെ നാ​യി​ക​യാ​യി ചെ​യ്യു​ന്ന തെ​ലു​ങ്ക് ചി​ത്രം പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ താ​രം സാ​മി 2 ൽ ​ചേ​രും. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​രു​മു​ഖ​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നി​ട​യി​ൽ സാ​മി ര​ണ്ടി​നെ​ക്കു​റി​ച്ച് ഹ​രി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ആ​ദ്യ​ത്തെ സാ​മി​യേ​ക്കാ​ൾ എ​ല്ലാം കൊ​ണ്ടും മി​ക​ച്ച​താ​യി​രി​ക്കും ര​ണ്ടാം ഭാ​ഗ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Related posts