ഇത് പിണറായി വിജയനല്ല!!! മിമിക്രി കലാകാരന്‍ സന്തോഷ് ശ്രദ്ധേയനാകുന്നു

P-2മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപവും ഭാവവും ശബ്ദവും തികച്ചും സൗമ്യതയോടെ അനുകരിക്കുന്ന മിമിക്രി കലാകാരന്‍ സന്തോഷ് പ്രഭ ശ്രദ്ധേയനാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം ഉമ്മന്‍ചാണ്ടിയെ അനുകരിച്ച സന്തോഷ് പ്രഭ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണ് അദേഹത്തെ അനുകരിക്കാന്‍ തുടങ്ങിയത്. പിണറായിയുടെ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പ് ഇപ്പോള്‍ നിറഞ്ഞ വേദികളില്‍ അവതരിപ്പിപ്പു വരുന്നു.

santhosh prabha-mimicryartist  കാല്‍നൂറ്റാണ്ടായി മിമിക്രി വേദികളില്‍ തിളങ്ങുന്ന സന്തോഷ് പ്രഭ ഇന്ന് ചാനല്‍ പരിപാടികളിലെയും സാന്നിധ്യമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ദിലീപ്, വിന്‍സെന്റ് തുടങ്ങിയവരുടെ രൂപത്തിലും വേദികളില്‍ എത്താറുണ്ട്. 10 വര്‍ഷമായി കൊച്ചിന്‍ ഫലിത എന്ന ട്രൂപ്പ് നടത്തി വരുന്നു. കേരളത്തിലെ മറ്റ് പ്രമുഖ ട്രൂപ്പുകളുടെ ക്ഷണമനുസരിച്ച് അവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

താനും കുടുംബവും അടിയുറച്ചു വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നേതാവിനെ വരും വര്‍ഷങ്ങളില്‍ അനുകരിച്ച് വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് സന്തോഷ് പ്രഭ. പാലാ ചേര്‍പ്പുങ്കല്‍ കാരിക്കല്‍ കുടുംബാംഗമാണ്.  ഭാര്യ:സുജ. മക്കളായ അമലും ആനന്ദും അതുലും അച്ഛന്റെ പാത പിന്‍തുടരുന്നുണ്ട്.  സന്തോഷ് പ്രഭ: 9946868689

Related posts