മുന്നേറ്റം പോലീസിന്‍റെ നെഞ്ചിൽ ചവിട്ടി..! അ​ടൂ​ർ പ്ര​കാ​ശി​നെ​തി​രെ കോ​ന്നി​യി​ൽ ഡിവൈഎഫ് ഐ മാർച്ച്;  തടയാനെത്തിയ എസ്ഐ ഉൾപ്പെടെയുള്ള പോലീസിനെ  തള്ളിതാഴെയിട്ടു മർദ്ദനം

കോ​ന്നി: കോ​ന്നി​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ലെ​ത്തി. മാ​ർ​ച്ച് ത​ട​ഞ്ഞു​വെ​ങ്കി​ലും പോ​ലീ​സി​നെ ത​ള്ളി​മാ​റ്റി പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ ഓ​ഫീ​സി​നു മു​ന്പി​ലെ​ത്തി. അ​പ്പോ​ഴേ​ക്കും പോ​ലീ​സ് വ​ല​യം തീ​ർ​ത്ത് പ്ര​വ​ർ​ത്ത​ക​രെ ത​ട​യു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​നെ ത​ള്ളി​മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ താ​ഴെ വീ​ണു. സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നേ തു​ട​ർ​ന്ന് പ്ര​തി​പ്പ​ട്ടി​ക​യി​ലാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ച്.

വ്യാ​ജ​പ​ട്ട​യ വി​ത​ര​ണം ന​ട​ത്തി​യ അ​ടൂ​ർ പ്ര​കാ​ശ് എംഎ​ൽഎ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി ​പി​എം കോ​ന്നി മ​ണ്ഡ​ലം ഇ​ന്ന​ലെ ആ​രം​ഭി​ച്ച ജാ​ഥ വൈ​കു​ന്നേ​ര​ത്തോ​ടെ സോ​ളാ​ർ വി​ഷ​യ​ത്തി​ലേ​ക്കും ഊ​ന്ന​ൽ ന​ൽ​കി. ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു നി​ർ​വ​ഹി​ച്ചു. പി.​ജെ. അ​ജ​യ​കു​മാ​റാ​ണ് ക്യാ​പ്റ്റ​ൻ. ‌

Related posts