മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ ഭൂ​ച​ല​നം; ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് മു​ഴ​ക്കം കേ​ട്ട​താ​യി നാ​ട്ടു​കാ​ർ

 

കോ​ട്ട​യം: മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. ഇ​ന്ന് ഉ​ച്ച​ക്ക് 12 ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​ത്.

നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പൂ​വ​ര​ണി​യി​ൽ ഭൂ​ച​ല​ന സ​മാ​ന​മാ​യ മു​ഴ​ക്ക​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

തീ​ക്കോ​യി, പ​ന​യ്ക്ക​പ്പാ​ലം, ഇ​ട​മ​റ്റം, അ​രു​ണാ​പു​രം, ഭ​ര​ണ​ങ്ങാ​നം, പാലാ, കാ​ഞ്ഞി​ര​മ​റ്റം മേ​ഖ​ല​ക​ളി​ലും മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മു​ഴ​ക്കം കേ​ട്ട​താ​യും ശാ​സ്ത്രീ​യ​മാ​യ സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നും മീ​ന​ച്ചി​ൽ ത​ഹ​സി​ദാ​ർ എ​സ്.​ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

Related posts

Leave a Comment