ഭൂ​ച​ല​നം പ്ര​വ​ചി​ച്ച് പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ! റി​പ്പോ​ർ​ട്ടി​നെ​തി​രേ ട്വി​റ്റ​റി​ൽ വ​ൻ പ​രി​ഹാ​സം

ന്യൂ​ഡ​ൽ​ഹി: ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​നു പു​റ​മേ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ കൂ​ടി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ സ​ർ​വീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ്(​ഐ​എ​സ്ഐ). അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഭൂ​ച​ല​നം സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന ഐ​എ​സ്ഐ​യു​ടെ റി​പ്പോ​ർ​ട്ടാ​ണ് വി​വാ​ദ​മാ​യ​ത്.

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ഒ​രു വ​ൻ ഭൂ​ച​ല​ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് പാ​ക്കി​സ്ഥാ​ൻ ഭൂ​ച​ല​ന നി​ർ​മാ​ണ-​പു​ന​ര​ധി​വാ​സ അ​തോ​റി​റ്റി (ഇ​ആ​ർ​ആ​ർ​എ) ക്കു ​ല​ഭി​ച്ച​ത്. ഈ ​ക​ത്ത് ഐ​എ​ഐ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നെ ഉ​ദ്ധ​രി​ച്ചാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തും.

ഐ​എ​സ്ഐ​യു​ടെ ഈ ​റി​പ്പോ​ർ​ട്ട് യു​എ​സി​ലെ മു​ൻ പാ​ക്കി​സ്ഥാ​ൻ അം​ബാ​സ​ഡ​ർ ഹു​സൈ​ൻ ഹ​ഖാ​നി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഐ​എ​സ്ഐ​യെ ഉ​ദ്ധ​രി​ച്ച് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള റി​പ്പോ​ർ​ട്ടി​നെ​തി​രേ ട്വി​റ്റ​റി​ൽ വ​ൻ പ​രി​ഹാ​സ​മാ​ണ് ഉ​യ​രു​ന്ന​ത്.

Related posts