തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻപേ കു​രു​ക്കു​മു​റു​ക്കി ഇഡി; ക​രു​വ​ന്നൂ​ർ ബാങ്ക് തട്ടിപ്പ് കേസ് അ​ന്വേ​ഷ​ണം വീ​ണ്ടും വി​ഐ​പി​ക​ളി​ലേ​ക്ക്; അ​നൂ​പ് ഡേ​വി​സി​നേ​യും, എ.​സി. മൊ​യ്തീ​നെ​യും ചോ​ദ്യം ചെ​യ്തേ​ക്കും

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാങ്ക് തട്ടിപ്പ് കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണ​വും ചോ​ദ്യം ചെ​യ്യ​ലും വീ​ണ്ടും സി​പി​എ​മ്മി​ലെ വി​ഐ​പി​ക​ളി​ലേ​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻപാ​യി ക​രു​വ​ന്നൂ​ർ കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കു​രു​ക്കു മു​റു​ക്കു​ക​യാ​ണ്. കേ​സി​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സിപിഎം കൗ​ണ്‍​സി​ല​ർ അ​നൂ​പ് ഡേ​വി​സ് കാ​ട​യെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

ഇ​ദ്ദേ​ഹ​ത്തി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി. അ​നൂ​പി​നെ നേ​ര​ത്തെ ഇ​ഡി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് മൊ​ഴി​യെ​ടു​ത്തി​രു​ന്നു. വീണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഇ​ഡി​ക്ക് ല​ഭി​ച്ച ചി​ല വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം.
അ​നൂ​പി​നു തൊ​ട്ടു​പി​ന്നാ​ലെ മു​ൻ മ​ന്ത്രി എ.​സി.​ മൊ​യ്തീ​ൻ എം​എ​ൽ​എ​യെ​യും ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തിലാ​ണ് ഇ​ഡി എന്നു സൂചനകളുണ്ട്.

കേ​സ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ കോ​ട​തി​യും അ​ടു​ത്തി​ടെ നി​ർ​ദേശം ന​ൽ​കി​യി​രു​ന്നു. കേ​സി​ലു​ൾ​പ്പെ​ട്ട ചി​ല പ്ര​ധാ​നി​ക​ളെ മാ​പ്പു​സാ​ക്ഷി​ക​ളാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​ഡി​ക്ക് പ​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റിപ്പോർട്ട്.

ത​ട്ടി​പ്പി​ലെ മു​ഖ്യ പ്ര​തി​യാ​യ വെ​ള​പ്പാ​യ സ​തീ​ശ​ൻ ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽനി​ന്ന് ബി​നാ​മി ഇ​ട​പാ​ടു​ക​ളി​ലൂ​ടെ 14 കോ​ടി ത​ട്ടി​യെ​ന്നാ​ണ് ഇ​ഡി ക​ണ്ടെ​ത്തി​യ​ത്. സ​തീ​ശ​ന് സി​പി​എം നേ​താ​ക്ക​ളു​മാ​യി സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടെ​ന്ന് ഇ​ഡി​ക്ക് ജീ​വനക്കാർ അ​ട​ക്ക​മു​ള്ള​വ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. സ​തീ​ശ​നു​മാ​യി മു​ൻ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ​ക്ക് പു​റ​മെ അ​നൂ​പ് ഡേ​വി​സ് കാ​ട​യ്ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് ഇ​ഡി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന മൊ​ഴി.

Related posts

Leave a Comment