അയാൾക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളു..! കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകയുടെ ഡയറി കണ്ടെത്തി; കുറിപ്പിലെ വരികൾ ആരുടേയും കരളലിയിപ്പിക്കും…

കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായര്‍ അറസ്റ്റില്‍. അഭിഭാഷകനാണ് ഇയാള്‍.

ഐശ്വര്യയുടെ ഡയറിക്കുറിപ്പില്‍ നിന്നും ഭര്‍തൃപീഡനത്തിന്‍റെ വിവരങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. മുമ്പ് പിണങ്ങി താമസിക്കുകയായിരുന്ന ഇവര്‍ പിന്നീട് കൗണ്‍സിലിംഗിന് ശേഷം ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു.

ഇട്ടിവ സ്വദേശിനി അഡ്വ. ഐശ്വര്യ ഉണ്ണിത്താനെ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഗാര്‍ഹിക പീഡനം മൂലമാണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Related posts

Leave a Comment