15 കോ​ടി വ​ർ​ഷം പഴക്കം! ദി​നോ​സ​റി​ന്‍റെ അ​സ്ഥി​കൂ​ടം 12 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ 15 കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദി​നോ​സ​റി​ന്‍റെ അ​സ്ഥി​കൂ​ടം ലേ​ല​ത്തി​ൽ വി​റ്റു. 16 ല​ക്ഷം യൂ​റോ​യ്ക്ക് (ഏ​ക​ദേ​ശം 12.55 കോ​ടി രൂ​പ) സ്വ​കാ​ര്യ വ്യ​ക്തി​യാ​ണ് വാ​ങ്ങി​യ​ത്. ഏ​താ​ണ്ട് ഒ​മ്പ​ത് മീ​റ്റ​ർ നീ​ള​മു​ണ്ട് ഈ ​അ​സ്ഥി​കൂ​ട​ത്തി​ന്.

2013ൽ ​യു​എ​സ് സം​സ്ഥാ​ന​മാ​യ വ്യോ​മിം​ഗി​ൽ നി​ന്നാ​ണ് ദി​നോ​സ​ർ ഫോ​സി​ൽ ക​ണ്ടെ​ടു​ത്ത​ത്. മാം​സ​ഭു​ക്ക് വി​ഭാ​ഗ​മാ​യ തെ​റോ​പോ​ഡി​ൽ​പ്പെ​ട്ട ദി​നോ​സ​റി​ന്‍റെ അ​സ്ഥി​കൂ​ട​മാ​ണി​ത്. 70 ശ​ത​മാ​നം ഭാ​ഗ​ങ്ങ​ളു​ള്ള ഫോ​സി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

‌ഈ​ഫ​ൽ ട​വ​റി​ലെ അ​ഗ​റ്റ​സി​ൽ വ​ച്ചാ​യി​രു​ന്നു ലേ​ലം ന​ട​ത്തി​യ​ത്. ഫോ​സി​ലി​ന്‍റെ നി​ജ​സ്ഥി​തി, കാ​ലം എ​ന്നി​വ സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ളും ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കും ശേ​ഷ​മാ​ണ് ലേ​ലം ചെ​യ്ത​ത്.

Related posts