അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചുതരാം! ഇറ്റാലിയന്‍ വനിതയെ ടൂറിസ്റ്റ് ഗൈഡ് പീഡിപ്പിച്ചതായി പരാതി; ടൂറിസ്റ്റ് ഗൈഡ് മുങ്ങി

മും​ബൈ: ബോ​ളി​വു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ന്‍റെ ബം​ഗ്ലാ​വ് കാ​ണി​ച്ചു​ത​രാ​മെ​ന്നു പ​റ​ഞ്ഞ് ഇ​റ്റാ​ലി​യ​ൻ വ​നി​ത​യെ ടൂ​റി​സ്റ്റ് ഗൈ​ഡ് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ജൂ​ണ്‍ 14 ന് ​മും​ബൈ​യി​ലെ ഒ​രു ടൂ​റി​സ്റ്റ് ബ​സി​ൽ വ​ച്ചാ​ണ് വി​ദേ​ശ വ​നി​ത, ഗൈ​ഡി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. ടൂ​റി​സ്റ്റ് ഗൈ​ഡാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ശേ​ഷം സ്ത്രീ ​ഇ​യാ​ളു​ടെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു.

ബ​സി​ൽ യാ​ത്ര അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം അ​മി​താ​ഭ് ബ​ച്ച​ന്‍റെ ബം​ഗ്ലാ​വ് കാ​ണി​ച്ചു​ത​രാ​മെ​ന്നും, അ​വി​ടെ നി​ന്ന് താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ൽ കൊ​ണ്ടു​ചെ​ന്നാ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ഗൈ​ഡ് യു​വ​തി​യോ​ട് പ​റ​ഞ്ഞ​ത്. ബം​ഗ്ലാ​വി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി കാ​ർ ബു​ക്ക് ചെ​യ്യു​ക​യും ഇ​ട​ക്കു​വെ​ച്ച് മ​ദ്യം വാ​ങ്ങി ത​ന്നെ​ക്കൊ​ണ്ട് കു​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ​ലം പ്ര​യോ​ഗി​ച്ച് കാ​റി​ൽ ക​യ​റ്റി ബ​ലാ​ത്സം​ഗം ചെ​യ്ത​തെ​ന്ന് യു​വ​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​റ്റാ​ലി​യ​ൻ എം​ബ​സി​യു​മാ​യി യു​വ​തി ബ​ന്ധ​പ്പെ​ടു​ക​യും അ​വ​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ടൂ​റി​സ്റ്റ് ഗൈ​ഡ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

Related posts