ശ​മ്പ​ള വി​ഹി​തം സ്വരുക്കൂട്ടി കാ​രു​ണ്യ​ത്തി​ന്‍റെ ന​ന്മമ​ര​മാ​യി  ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പോ​ലീ​സ്

ഇ​ല​വും​തി​ട്ട: അ​ശ​ര​ണ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന ‘സ്നേ​ഹ​പൂ​ർ​വം’ പ​ദ്ധ​തി വി​പു​ല​മാ​ക്കി ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പോ​ലീ​സ്. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ല്ലാ മാ​സ​വും വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

എ​സ്എ​ച്ച്ഒ ടി. ​കെ. വി​നോ​ദ് കൃ​ഷ​്ണ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. അ​ൻ​വ​ർ​ഷ, ആ​ർ. പ്ര​ശാ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കു​ന്ന ഹൗ​സ് കാ​മ്പ​യി​നി​ലൂ​ടെ​യാ​ണ് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ള വി​ഹി​ത​ത്തി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.

Related posts