മെട്രോ യാത്രക്കാർ തമ്മിലുള്ള അടിപിടി പ്രശ്നങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചകളിലൊന്നായി മാറിയരിക്കുന്നു. സീറ്റിന്റെ പേരിൽ ഉണ്ടാകുന്ന വാക്ക് തർക്കം പിന്നീട് കൈയേറ്റത്തിലാണ് അവസാനിക്കുക.
സമാനമായ ഒരു സംഭവം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതും. മെട്രോയിൽ സീറ്റിന് വേണ്ടി പെൺകുട്ടിയുമായി തർക്കിക്കുന്ന വയോധികനെ വൈറലായ വീഡിയോയിൽ കാണാം.
ചൈനയിലാണ് സംഭവം. ബെയ്ജിംഗിലെ മെട്രോ യാത്രക്കാരനായ 64കാരൻ പെൺകുട്ടിയോട് സീറ്റ് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടു. പെൺകുട്ടി വിസമ്മതിപ്പിച്ചപ്പോൾ അയാൾ പെൺകുട്ടിക്ക് നേരെ ആക്രോശിക്കുകയും ചൂരൽ കൊണ്ട് അടിക്കുകയും ചെയ്യുന്നു.
തർക്കം രൂക്ഷമാകുന്നതിനിടയിൽ അയാൾ ചൂരൽ കൊണ്ട് പെൺകുട്ടിയുടെ ഇരുകാലുകളിലും അടിക്കുകയും തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
ജൂൺ 24ന് ആണ് ഈ സംഭവം നടക്കുന്നത്. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ വയോധികനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും വൃദ്ധനെ വിമർശിച്ച് കമന്റിടുകയും ചെയ്തു.
https://twitter.com/i/status/1805990026204819875
