ന​സി​റു​ദ്ദീ​ന് സു​ധാ​ക​ര​ന്‍റെ ക​ത്ത്; ക​ണ്ണൂ​രി​ൽ വ്യാ​പാ​രി നേ​താ​വി​നെ മ​ത്സ​ര​രം​ഗ​ത്ത് നി​ന്നു പി​ന്‍​വ​ലി​ച്ചു


ക​ണ്ണൂ​ര്‍: കെ. ​സു​ധാ​ക​ര​ന്‍ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ത്സ​ര​രം​ഗ​ത്ത് നി​ന്നു പി​ന്‍​മാ​റി.

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ലെ താ​യ​ത്തെ​രു ഡി​വി​ഷ​നി​ലാ​യി​രു​ന്നു ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വു​മാ​യ പു​ന​ത്തി​ല്‍ ബാ​ഷി​ദ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നി​രു​ന്ന​ത്.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ കോ​ണ്‍​ഗ്ര​സ് അ​വ​സാ​ന നി​മി​ഷം വ​രെ ഇ​വി​ടെ സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല.

ഇ​തി​നി​ടെ ബാ​ഷി​ദി​നെ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്‍​വ​ലി​ക്കാ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ എം​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​സ​റു​ദ്ദീ​ന് ക​ത്ത് അ​യ​ക്കു​ക​യും ചെ​യ്തു.

വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ യു​ഡി​എ​ഫ് ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​തി​നാ​ല്‍ ബാ​ഷി​ദി​നെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം ജി​ല്ലാ ക​മ്മി​റ്റി​യോ​ട് ബാ​ഷി​ദി​നെ പി​ന്‍​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സ്ഥാ​നാ​ര്‍​ഥി​യെ പി​ന്‍​വ​ലി​ച്ച​തോ​ടെ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​രി​നെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment