നിയമസഭാ തെരഞ്ഞെടുപ്പ് ഫലം! ഇഞ്ചോടിഞ്ചു പോരാട്ടം; പ്രകടമാവുന്നത് ഭരണവിരുദ്ധ വികാരം; യുപി തൂത്തുവാരി ബിജെപി

elecion11march2017ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കര്‍ തോറ്റു. 676 വോട്ടിനാണ് പര്‍സേക്കര്‍ തോറ്റത്. മുഖ്യമന്ത്രി തോറ്റത് ബിജെപിക്കു കനത്ത തിരിച്ചടിയായി. മണ്‍ഡ്രേം മണ്ഡലത്തില്‍ കോണ്‍ഗ്രസാണ് മുഖ്യമന്ത്രിയെ വീഴ്ത്തിയത്. ബിജെപി ഭരിച്ചുകൊണ്ടിരുന്ന ഗോവയില്‍ ആദ്യ സൂചനകള്‍ പ്രകാരം കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത പോരാട്ടം നടക്കുകയാണ്. കോണ്‍ഗ്രസ് ആറു സീറ്റുകളിലും ബിജെപി നാലു സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തിന്‍റെ ആദ്യ സൂചനകള്‍ പ്രകാരം ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിക്കുന്നത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയാണ് ഭരിച്ചുകൊണ്ടിരുന്നത്. ഇവിടെ ബിജെപിയുടെ വന്‍ മുന്നേറ്റം ദൃശ്യമായിരിക്കുകയാണ്. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും സമാജ്‌വാദി പാര്‍ട്ടിക്കു കാര്യമായ ഗുണം ചെയ്തില്ല എന്നാണ് വ്യക്തമാകുന്നത്. ഇവിടെ ബിജെപി ഭരണത്തിലേക്കാണ് കുതിക്കുന്നത്.

അതുപോലെ ബിജെപി അകാലിദള്‍ സംഖ്യം ഭരിച്ചുകൊണ്ടിരുന്ന പഞ്ചാബില്‍ അവര്‍ക്കു കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇവിടെ പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്നേറുകയാണ്. ആം ആദ്മിയും ഇവിടെ മുന്നേറ്റം കാഴ്ചവയ്ക്കുന്നു. പ്രതിപക്ഷസ്ഥാനം ആം ആദ്മി നേടാനാണ് സാധ്യത. കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡിലും ഭരണകക്ഷിക്കു തിരിച്ചടി നേരിടുകയാണ്. യുപിയിലെ പോലെ ഇവിടെയും ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. ബിജെപി ഭരിച്ചുകൊണ്ടിരുന്ന ഗോവയില്‍ ഇതുവരെ പുറത്തുവന്ന ആദ്യ സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് നാലു സീറ്റില്‍ മുന്നിട്ടു നില്‍ക്കുകയാണ്. മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 16 സീറ്റിലെ ഫലം പുറത്തുവരുന്‌പോള്‍ ബിജെപി എട്ടിലും കോണ്‍ഗ്രസ് ആറിലും മുന്നേറുകയാണ്.

Related posts