ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗ്: ഡി​വി​ല്ല്യേ​ഴ്സ് വീ​ണ്ടും ഒ​ന്നാ​മ​ത്

divillersദു​ബാ​യ്: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ്സ്മാ​ൻ എ.​ബി.​ഡി​വി​ല്ല്യേ​ഴ്സ്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​റെ പി​ന്ത​ള്ളി​യാ​ണ് ഡി​വി​ല്ല്യേ​ഴ്സി​ന്‍​റെ നേ​ട്ടം. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഡി​വി​ല്ല്യേ​ഴ്സി​നെ വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി​ച്ച​ത്.

പ​ര​ന്പ​ര​യി​ലാ​കെ 262 റ​ണ്‍​സാ​ണ് ഡി​വി​ല്ല്യേ​ഴ്സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഡി​വി​ല്ല്യേ​ഴ്സ് ഒ​ന്നാം റാ​ങ്കി​ൽ എ​ത്തു​ന്ന​ത്.875 പോ​യി​ന്‍​റു​ള്ള ഡി​വി​ല്ല്യേ​ഴ്സി​നു നാ​ലു പോ​യി​ന്‍​റ് പി​ന്നി​ലാ​ണ് വാ​ർ​ണ​ർ. 23 പോ​യിന്‍റ് പി​ന്നി​ലു​ള്ള ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യാ​ണ് മൂ​ന്നാം റാ​ങ്കി​ൽ. പു​തി​യ റാ​ങ്കിം​ഗി​ൽ ഇം​ഗ്ല​ണ്ടിന്‍റെ ജോ ​റൂ​ട്ട്, അ​ല​ക്സ് ഹെ​യ്ൽ​സ് എ​ന്നി​വ​രും ക​രി​യ​ർ ബെ​സ്റ്റ് റാ​ങ്കി​ലാ​ണ്.

ബൗ​ള​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഇ​മ്രാ​ൻ താ​ഹി​റാ​ണ് ഒ​ന്നാം റാ​ങ്കി​ൽ. സ​ഹ​താ​രം കാ​സി​ഗോ റ​ബാ​ദ​യും ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

Related posts