ജ​യി​ച്ചി​ട്ടും എം​എ​ൽ​എ ആ​കാ​ത്ത​വ​രി​ൽ ഗോ​പാ​ല​ൻ​നാ​യ​രും ഇ.​എം. തോ​മ​സും! ഇ​രു​വ​രും കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ളു​മാ​യി​രു​ന്നു…

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടും എം​എ​ൽ​എ ആ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​വ​രി​ൽ ജി​ല്ല​യി​ൽ ര​ണ്ടു​പേ​രു​ണ്ട്.

1965ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നേ തു​ട​ർ​ന്നാ​ണ് നി​യ​മ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ക​ഴി​യാ​തെ പോ​യ​ത്.

ആ​ർ​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നി​യ​മ​സ​ഭ രൂ​പീ​ക​രി​ച്ചെ​ങ്കി​ലും അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​പോ​ലും നി​ൽ​ക്കാ​തെ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ‌

ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ടൂ​രി​ൽ നി​ന്നു വി​ജ​യി​ച്ച കെ.​കെ. ഗോ​പാ​ല​ൻ നാ​യ​ർ​ക്കും റാ​ന്നി​യി​ൽ നി​ന്നു വി​ജ​യി​ച്ച ഇ.​എം. തോ​മ​സി​നു​മാ​ണ് എം​എ​ൽ​എ​മാ​രാ​കാ​ൻ ക​ഴി​യാ​തെ പോ​യ​ത്.

ഇ​രു​വ​രും കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ളു​മാ​യി​രു​ന്നു. ഇ. ​ജോ​ണ്‍ ജേ​ക്ക​ബ് (തി​രു​വ​ല്ല), ഡോ.​കെ. ജോ​ർ​ജ് തോ​മ​സ് (ക​ല്ലൂ​പ്പാ​റ), എ​ൻ. ഭാ​സ്ക​ര​ൻ നാ​യ​ർ (ആ​റ​ന്മു​ള), പി.​കെ. കു​ഞ്ഞ​ച്ച​ൻ (പ​ന്ത​ളം), വ​യ​ലാ ഇ​ടി​ക്കു​ള (പ​ത്ത​നം​തി​ട്ട), പി.​ജെ. തോ​മ​സ് (കോ​ന്നി) എ​ന്നി​വ​ർ 1965ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ഇ​വ​ർ​ക്കെ​ല്ലാ​വ​ർ​ക്കും വീ​ണ്ടും ഒ​രു അ​വ​സ​രം ല​ഭി​ക്കു​ക​യോ മു​ന്പ് വി​വി​ധ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ൽ അം​ഗ​ങ്ങ​ളാ​കു​ക​യും ചെ​യ്ത​തി​നാ​ൽ മു​ൻ എം​എ​ൽ​എ എ​ന്ന സ്ഥാ​നം ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment