ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ച​മ​ഞ്ഞു വി​ല​സി​ മു​ന്‍ പോ​ലീ​സു​കാ​ര​ന്‍; പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​നോ​ടും ഇ​യാ​ള്‍ ചൂ​ടാ​യ​ത്രേ; കാരണം കേട്ട് പോലീസും ഞെട്ടി

പാ​ലാ: ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ച​മ​ഞ്ഞു വി​ല​സി​യ മു​ന്‍ പോ​ലീ​സു​കാ​ര​ന്‍ പി​ടി​യി​ല്‍. കണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി പ്ര​സാ​ദി​നെ ( 49)യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പാ​ലാ​യി​ല്‍ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ല്‍ കബളിപ്പിച്ചു താ​മ​സി​ക്കു​ക​യും ടൗ​ണി​ലെ ഒ​രു യു​വാ​വി​ന്‍റെ വി​ല കൂ​ടി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ക്കു​ക​യും ചെ​യ്ത​താ​യി ഇ​യാ​ള്‍​ക്കെ​തി​രെ പ​രാ​തി​യു​ണ്ട്.

പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​നോ​ടും ഇ​യാ​ള്‍ ചൂ​ടാ​യ​ത്രേ. ത​ന്നെ​ക്ക​ണ്ടു സ​ല്യൂ​ട്ട​ടി​ക്കാ​ത്ത​താ​യി​രു​ന്നു വി​ര​ട്ട​ലി​നു കാ​ര​ണം.

1993 ല്‍ ​കെ​എ​പി​യി​ല്‍ പോ​ലീ​സു​കാ​ര​നാ​യി​രു​ന്ന പ്ര​സാ​ദി​നെ സ്വ​ഭാ​വ​ദൂ​ഷ്യ​ത്തെ തു​ട​ര്‍​ന്ന് സ​ര്‍​വീ​സി​ല്‍ നി​ന്നു പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

പാ​ലാ ഡി​വൈ​എ​സ്പി പ്രഫു​ല്ല​ച​ന്ദ്ര​ന്‍, സി​ഐ സു​നി​ല്‍ തോ​മ​സ്, എ​സ്ഐ കെ. ​എ​സ്. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ത​ന്ത്ര​പൂ​ര്‍​വ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment