മു​ത്തൂ​റ്റ് എം.​ജി. ജോ​ര്‍​ജ് ! വി​ട​വാ​ങ്ങി​യ​ത് രാ​ജ്യ​ത്തെ ധ​നി​ക​രി​ല്‍ ഒ​ന്നാ​മ​നാ​യ മ​ല​യാ​ളി; 2020ലെ ​ക​ണ​ക്കു പ്ര​കാ​രം ഇ​വ​ര്‍​ക്കു​ള്ള​ത് ഇ​വ​ര്‍​ക്കു​ള്ള​ത് 35,500 കോ​ടി രൂ​പയുടെ ആസ്തി ​

1949 ന​വം​ബ​ര്‍ ര​ണ്ടി​നാ​ണ് ജ​ന​നം. പി​താ​വ് എം.​ജോ​ര്‍​ജാ​ണ് മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് സ്ഥാ​പ​ക​ന്‍. മ​ണി​പ്പാ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ല്‍ നി​ന്ന് മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദം നേ​ടി.

1979ല്‍ ​മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി. 1993ല്‍ ​ഗ്രൂ​പ്പി​ന്‍റെ ചെ​യ​ര്‍​മാ​നാ​യി. 2012 മു​ത​ല്‍ 2017 വ​രെ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ല്മാ​യ ട്ര​സ്റ്റി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചു.

ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ചേം​ബേ​ഴ്സ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യും ഫി​ക്കി കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ ചെ​യ​ര്‍​മാ​നാ​യി​രു​ന്നു അ​ന്ത​രി​ച്ച എം.​ജി. ജോ​ര്‍​ജ് രാ​ജ്യ​ത്തെ ധ​നി​ക​രി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന മ​ല​യാ​ളി​യാ​ണ്.

2020ലെ ​ക​ണ​ക്കു പ്ര​കാ​രം എം.​ജി. ജോ​ര്‍​ജ് മു​ത്തൂ​റ്റും മൂ​ന്ന് സ​ഹോ​ദ​ര​ന്‍​മാ​രും ചേ​ര്‍​ന്നു​ള്ള മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന് 35,500 കോ​ടി രൂ​പ​യാ​ണ് (480 കോ​ടി ഡോ​ള​ര്‍) ആ​സ്തി. ഫോ​ബ്സ് പ​ട്ടി​ക​യി​ലെ 26-ാം സ്ഥാ​ന​മാ​ണ് ഇ​വ​ര്‍​ക്കു​ള്ള​ത്.

1887ലാ​ണ് മു​ത്തൂ​റ്റ് ഗ്രൂ​പ്പ് സ്ഥാ​പി​ത​മാ​കു​ന്ന​ത്. എം.​ജി. ജോ​ര്‍​ജ് ചെ​യ​ര്‍​മാ​നാ​യ മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് രാ​ജ്യ​ത്തെ​ത​ന്നെ എ​റ്റ​വും പ്ര​മു​ഖ​മാ​യ സ്വ​കാ​ര്യ സ്വ​ര്‍​ണ​പ്പ​ണ​യ വാ​യ്പാ ക​മ്പ​നി​യാ​യി വ​ള​ര്‍​ന്നു.

ഡ​ല്‍​ഹി​യി​ല്‍ സ്‌​കൂ​ള്‍, പ​ത്ത​നം​തി​ട്ട​യി​ലും കോ​ഴ​ഞ്ചേ​രി​യി​ലും ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സാ​ര​ഥ്യ​ത്തി​ലും എം.​ജി. ജോ​ര്‍​ജ് മു​ത്തൂ​റ്റ് പ്ര​വ​ര്‍​ത്തി​ച്ചു. വൈ​വി​ധ്യ​മാ​ര്‍​ന്ന മ​റ്റു ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ മു​ത്തൂ​റ്റ് ഗ്രൂ​പ്പി​നു​ണ്ട്.

Related posts

Leave a Comment