കുപ്പിയും പണവും പൂവൻ കോഴിയും മുതൽ കഴുത്തിൽ കിടക്കുന്ന സ്വർണമാല വരെ… കോവിഡ് രൂക്ഷമാണെങ്കിലെന്താ… തെരഞ്ഞെടുപ്പ് പന്തയത്തിന് ഒരു കുറവുമില്ല!


കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും തെ​ര​ഞ്ഞ​ടു​പ്പ് ഫ​ല​ത്തെച്ചൊല്ലി​യു​ള്ള പ​ന്താ​യ​ത്തി​നു കു​റ​വി​ല്ല. കു​പ്പി മു​ത​ൽ പെ​റോ​ട്ട​യും ബീ​ഫും വ​രെ, നൂ​റു മു​ത​ൽ 10,000 രൂ​പ വ​രെ…

ആ​റാം നാ​ൾ വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​നു നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ പ​ന്ത​യ​ങ്ങ​ൾ സ​ജീ​വം. പോ​ളിം​ഗ് ദി​വ​സ​ത്തി​നു പി​ന്നാ​ലെ നി​ശ​ബ്ദ​മാ​യ പ​ല​രും പ​ന്ത​യ​ങ്ങ​ളു​മാ​യി ക​ള​ത്തി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ഇ​പ്പോ​ൾ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് പ​ന്ത​യം ഓ​ർ​മി​പ്പി​ക്ക​ലും പു​തി​യ പ​ന്താ​യം വ​യ്ക്ക​ലും. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന്ത​യ​ത്തു​ക​യും പ​ക്ഷ​വും മാ​റ്റി പി​ടി​ച്ചി​ട്ടു​ണ്ട് ചി​ല​ർ.

ജി​ല്ല​യി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്ന പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ​ന്ത​യ​ക്കാ​ർ ഏ​റെ​യു​ള്ള​ത്. പ​ണ​വും മ​ദ്യ​വും പൂ​വ​ൻ​കോ​ഴി​യും വ​രെ ഇ​ത്ത​ര​ത്തി​ൽ പ​ന്ത​യം ഉ​റ​പ്പി​ച്ച​വ​രു​ണ്ട്.

ത​ല മു​ണ്ഡ​നം, ജ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ മു​ദ്രാ​വാ​ക്യ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങ​ൽ എ​ന്നി​ങ്ങ​നെ പ​തി​വു പ​ന്ത​യ​ങ്ങ​ളു​മു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ തെ​രു​വി​ലി​റ​ങ്ങാ​ൻ സാ​ധി​ച്ചേ​ക്കി​ല്ല.

100 രൂ​പ മു​ത​ൽ 10,000 രൂ​പ വ​രെ പ​ന്ത​യ​ത്തി​നാ​യി പി​ടി​ച്ച​വ​രും ഇ​വി​ടെ​യു​ണ്ട്.പാ​ലാ​യി​ലെ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന്‍റെ പേ​രി​ൽ പ​ന്ത​യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രി​ൽ പാ​ലാ​യി​ലു​ള്ള​വ​ർ മാ​ത്ര​മ​ല്ല, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ വ​രെ​യു​ണ്ട്.

ക​ടു​ത്തു​രു​ത്തി, കാ​ഞ്ഞി​ര​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ല​ത്തി​ന്‍റെ പേ​രി​ലും അ​ണി​യ​റ​യി​ൽ ഒ​ട്ടേ​റെ പ​ന്ത​യ​ങ്ങ​ളു​ണ്ടെ​ന്നാ​ണു സൂ​ച​ന.

കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ താ​ൻ പ​റ​യു​ന്ന ആ​ൾ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ ക​ഴു​ത്തി​ൽ കി​ട​ക്കു​ന്ന സ്വ​ർ​ണ മാ​ല ഉൗ​രി ന​ൽ​കാ​മെ​ന്നു പ​ന്ത​യം​വ​ച്ച യു​വാ​വു​ണ്ട്.

കോ​ട്ട​യം, പു​തു​പ്പ​ള്ളി, വൈ​ക്കം മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥാ​നാ​ർ​ഥി​ക്കു ല​ഭി​ക്കാ​വു​ന്ന ഭൂ​രി​പ​ക്ഷം സം​ബ​ന്ധി​ച്ചും ചി​ല​ർ പ​ന്ത​യം പി​ടി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment