മകന്റെ ഭാര്യയെയും കൊണ്ട് 61കാരന്‍ ഒളിച്ചോടി ! ഇരുവരുടെയും ബന്ധം തടയാന്‍ ഭര്‍ത്താവ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയുണ്ടായില്ല; പയ്യന്നൂരില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

മകന്റെ ഭാര്യയുമായി മധ്യവയസ്‌ക്കന്റെ ഒളിച്ചോട്ടം. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് ഏവരെയും ഞെട്ടിച്ച് ഒളിച്ചോടിയത്.

റാണിയുടെ ഇളയകുട്ടിയായ ഏഴുവയസുകാരനെയും കൊണ്ടാണ് ഇരുവരും കടന്നു കളഞ്ഞത്. വീട്ടുകാരും നാട്ടുകാരും പോലീസും പലതവണ താക്കീത് ചെയ്തു വിട്ടിട്ടും ചെവികൊള്ളാഞ്ഞ അമ്മായിയപ്പനും മരുമകളും ബന്ധം തുടരുകയായിരുന്നു.

ഒന്നിച്ചു ജീവിക്കാനാണ് ഇരുവരും നാടുവിട്ടത് എന്നാണ് വിവരം.മൂത്ത കുട്ടിയായ പത്തു വയസുകാരിയെ യുവതി ആംബുലന്‍സ് ഡ്രൈവറായ ഭര്‍ത്താവിനൊപ്പം വിട്ട ശേഷമാണ് വീട്ടുകാരറിയാതെ നാടുവിട്ടത്.

വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബെല്‍ ടവര്‍ ലൊക്കേഷന്‍ പയ്യന്നൂരില്‍ കണ്ടെത്തി.

തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്.ഐ.പി ബാബുമോന്‍ പയ്യന്നൂര്‍ പോലിസിന്റെ സഹായം തേടി. പോലീസ് പയ്യന്നൂരിലെ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല.

ഇരുവരുടെയും മൊബെല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പോലിസ് ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പത്തനംതിട്ട എരുമേലി സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യവെ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ പ്രിന്‍സുമായി പ്രണയത്തിലായി വിവാഹം ചെയ്യുകയായിരുന്നു.

രണ്ടു മക്കളുമായി ഭര്‍ത്താവിനൊപ്പം കഴിയുന്നതിനിടെയാണ് ഭര്‍ത്തൃപിതാവുമായി നാടുവിട്ടത്. ഇവരുടെ ബന്ധം തടയാന്‍ ഭര്‍ത്താവ് പലതരത്തിലും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഗത്യന്തരമില്ലാതെ യുവതിയെ ഭര്‍ത്താവ് സ്വന്തം നാട്ടിലേക്ക് പറഞ്ഞു വിട്ടുവെങ്കിലും കാമുകനായ പിതാവ് മറ്റൊരു വാഹനം അയച്ച് നാട്ടിലെത്തിക്കുകയും കഴിഞ്ഞ ദിവസം നാടുവിടുകയുമായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി..

Related posts

Leave a Comment