ത​ദ്ദേ​ശ​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പ്: 1.50 ല​ക്ഷം പ​ത്രി​ക​ക​ൾ; സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 23

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം ആ​​​റു വ​​​രെ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്തി​​​ട്ടു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ എ​​​ണ്ണം 1,52,292.

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്- 1,14,515, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്- 12,322 , ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്- 1,865 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പ​​​ത്രി​​​ക​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത്. മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലേ​​ക്ക് 19,747 പ​​​ത്രി​​​ക​​​ക​​​ൾ ല​​ഭി​​ച്ചു.

ആ​​​റ് കോ​​​ർ​​​പറേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്ക് മൊ​​ത്തം 3,843 നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​ങ്ങ​​ളും കി​​ട്ടി. പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ഇ​​​ന്നു ന​​​ട​​​ക്കും. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 23.

Related posts

Leave a Comment